ചമ്പാട്:(www.panoornews.in) ഈ കഴിഞ്ഞ മെയ് മാസത്തിൽ വീശി അടിച്ച ചുഴലിക്കാറ്റിൽ നാശനഷ്ടം സംഭവിച്ച താര ജംഗ്ഷൻ പരിസരത്തെ സ്വപ്ന എന്നവരുടെ വീടിന് ഉണ്ടായ നാശനഷ്ടത്തിന് സഹായമായി ഷാഫി പറമ്പിൽ എംപിയുടെ പേഴ്സണൽ ഫണ്ടിൽ നിന്നും ലഭിച്ച തുക പന്ന്യന്നൂർ പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ പി കെ ഹനീഫ സ്വപ്നക്ക് കൈമാറി. പവിത്രൻ കെ, യൂസഫ് വി പി, റഹീം ചമ്പാട്, അസീസ് മാസ്റ്റർ, ടി ഇബ്രാഹിം, ആഷിക് താര എന്നിവർ സംബന്ധിച്ചു.
Cyclone damage; Money transferred from Shafi Parambil MP's personal fund to Champad native
