(www.panoornews.in)കാഞ്ഞങ്ങാട് ഹൊസ്‌ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ ഉറങ്ങിക്കിടന്ന ഒൻപതുവയസ്സുകാരിയെ എടു ത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് നപ്പോക്ക് സ്വദേശി പി.എ. സലീ(40)മിനെ സ്വാഭാവികമരണം സംഭവിക്കുന്നതുവരെ കഠിനതടവിന് ശിക്ഷിച്ചു.
ഇരട്ട ജീവപര്യന്തവും ഇതിനുപുറമേ 35 വർഷം കഠിനതടവും വിധിച്ച കോടതി, ജീവപര്യന്തത്തിലൊന്ന് മരണംവരെ അനുഭവിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.


ഹൊസ്‌ദുർഗ് അതിവേഗ പ്രത്യേക കോടതി ജഡ്ജി പി.എം. സുരേഷാണ് ശിക്ഷവിധിച്ചത്. പീഡനത്തിനിര യായ കുട്ടിയിൽനിന്ന് കവർന്ന കമ്മൽ വിൽക്കാൻ സഹായിച്ച പ്രതിയുടെ സഹോദരിയും കേസിലെ രണ്ടാം പ്രതിയുമായ കൂത്തുപറമ്പ് സ്വദേശിനി സുഹൈബ(21)യെ തിങ്കളാഴ്ച കോടതി പിരിയുന്നതുവരെ ശിക്ഷിച്ചു. വിവിധ വകുപ്പുകളിലായി സലീം 2.71 ലക്ഷം
രൂപ പിഴ യടയ്ക്കണം. ഇതിൽ പി.എ.സലീം രണ്ടുലക്ഷം രൂപ പീഡനത്തിനിരയായ കുട്ടിക്ക് നൽകണം. സുഹൈബയ്ക്ക് പിഴയായി വിധിച്ച 1,000രൂപ അവർ കോടതിയിലടച്ചു. വധശിക്ഷ കിട്ടണമെന്നാണ് ആഗ്രഹിച്ചതെ ന്നും, മരണംവരെ തടവ് ലഭിച്ചതിനാൽ സംതൃപ്തരാണെന്നും കുട്ടിയുടെ മാതാ പിതാക്കളും കുടുംബവും പ്രതികരിച്ചു.
2024 മേയ് 15-നായിരുന്നു സംഭവം. കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ പുറത്തിറങ്ങിയ സമയത്ത് പ്രതി, ഉറങ്ങിക്കിടന്ന കുട്ടിയെ എടുത്ത് അരക്കിലോമീറ്റർ അകലെയുള്ള വയലിൽകൊണ്ടുപോയി പീഡിപ്പിച്ചെ ന്നാണ് കേസ്. പീഡനശേഷം കുട്ടിയുടെ കമ്മൽ ഊരിയെടുത്ത് കടന്നു കളഞ്ഞു. പേടിച്ചരണ്ട കുട്ടി ഇരുട്ടിൽ തപ്പിത്തടഞ്ഞ് തൊട്ടടുത്ത വീട്ടിലെത്തി കോളിങ് ബെൽ അടിക്കുകയായിരുന്നു.
Case of kidnapping and raping a sleeping girl; The accused was sentenced to rigorous imprisonment till death, and his sister, a native of Koothparamba, was sentenced to imprisonment till the court adjourned
