Aug 26, 2025 04:01 PM

മാഹി:(www.panoornews.in)മാഹിയിൽ നിന്നും കേരളത്തിലേക്ക് വൻതോതിലുള്ള മദ്യം കടത്ത് നടക്കുന്നതായി രഹസ്യ വിവരം. ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി മാഹി, പള്ളൂർ സമീപ പ്രദേശങ്ങളിൽ എക്സൈസ് പരിശോധന. കോഴിക്കോട് ജില്ലയിലെ നാദാപുരം, പാറക്കടവ്, വളയം മേഖലകളിൽ പുതിച്ചേരി മദ്യം അനധികൃത ചില്ലറ വിലപ്പനക്കാർക്ക് എത്തിക്കുന്ന ഡ്രൈവർ അറസ്റ്റിൽ. ഇയാളിൽ നിന്ന് എക്സൈസ് പിടിച്ചെടുത്തത് 39 ലിറ്റർ മദ്യവും പതിവായി മദ്യം കടത്തുന്ന ഓട്ടോറിക്ഷയും.

വളയം ഒന്നാം വാർഡിലെ തട്ടാൻ്റെ പൊയിൽ ശ്രീനാഥ് ടി.പി. (35)യെയാണ് കൂത്ത്പറമ്പ എക്സൈസ് സർക്കിൾ സംഘവും, ഐ ബിയും ചേർന്ന് പിടികൂടിയത്.ഇന്ന് രാവിലെ 11 മണിയോടെ ചൊക്ലിയിൽ നടത്തിയ പരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടിയത്.


കെഎൽ18 ക്യൂ 6430 അല്ലൂസ് ഓട്ടോയിലാണ് മദ്യം ഒളിപ്പിച്ച് കടത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.അസി. എക്സൈസ് ഇൻസ്പെക്ടർ പി.പ്രമോദിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് വലവിരിച്ചത്.

പി.പ്രമോദിന് പുറമെ അസി.എക്സൈസ് ഇൻസ്പെക്ടർമാരായ യു.ഷാജി, സുകേഷ് കുമാർ വണ്ടിച്ചാലിൽ, ഐ.ബി. പ്രിവന്റീവ് ഓഫീസർമാരായസി.പി.ഷാജി, വി.എൻ സതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ബിനീഷ്, ബിജു. സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീവൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

പാറക്കടവിലെ ഓട്ടോ ഡ്രൈവറായ ഇയാൾ ചെക്യാട് പഞ്ചായത്തിലെ അനധികൃത മദ്യവില്ലനക്കാർക്കു വേണ്ടിയാണ് ഓണാഘോഷം മുന്നിൽ കണ്ട് മദ്യക്കടത്ത് നടത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Liquor smuggling in autorickshaw; A youth from Valayam was arrested with 39 liters of liquor in Chokli

Next TV

Top Stories










News Roundup






//Truevisionall