പാനൂർ :(www.panoornews.in)നിരവധി സ്ത്രീ പീഡന ആരോപണങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ എംഎൽഎ ആയ രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം ഉടൻ രാജിവച്ച് ഒഴിയണമെന്ന് തൃണമൂൽ കോൺഗ്രസ് കൂത്തുപറമ്പ് നിയോജകമണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.
പീഡന കേസിൽ പ്രതികളായവരും ആരോപണ വിധേയരായ വരും വേറെ ഉണ്ടായിട്ടും അവരൊന്നും എംഎൽഎ സ്ഥാനം രാജി വെച്ചില്ലല്ലോ എന്ന് പറഞ്ഞുകൊണ്ട് കടിച്ചു തൂങ്ങുകയല്ല വേണ്ടത്.


ആരോപണ വിധേയർ ഏത് രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരായാലും രാജി വെയ്ക്കുന്നതാണ് ജനാധിപത്യ മര്യാദ. രാഹുൽ മാങ്കൂട്ടത്തിൽ ഉടൻ രാജിവച്ച് ജനാധിപത്യത്തിന് മാതൃക കാണിക്കണമെന്നും ഒരു നിമിഷം പോലും എംഎൽഎ സ്ഥാനത്ത് ഇരിക്കുന്നത് ഭൂഷണമല്ലെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
സംസ്ഥാന കോഡിനേറ്റർ പ്രസീത അഴീക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ അഷറഫ് പൂക്കോം അധ്യക്ഷത വഹിച്ചു. പി വി വിജയകുമാർ, കെ പി നൗഫൽ, പത്മനാഭൻ കൂത്തുപറമ്പ് എന്നിവർ സംസാരിച്ചു.
Trinamool Congress Koothuparamba constituency convention demands immediate resignation of Rahul Mangkootathil, MLA post
