കണ്ണൂർ:(www.panoornews.in)കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി വസ്തുക്കളും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള സാധനങ്ങൾ എറിഞ്ഞു കൊടുത്താൽ കൂലി കിട്ടാറുണ്ടെന്ന് വെളിപ്പെടുത്തൽ. തടവുകാർക്ക് ബീഡിയും കഞ്ചാവും മൊബൈലും എറിഞ്ഞുകൊടുത്താൽ പ്രതിഫലം കിട്ടാറുണ്ടെന്നാണ് മൊഴി. മതിലിന് അകത്ത് നിന്ന് സിഗ്നൽ കിട്ടിയാൽ പുറത്തു നിന്ന് എറിഞ്ഞു കൊടുക്കും. ഒരു കെട്ട് സാധനം അകത്തേക്ക് എറിഞ്ഞു കൊടുത്താൽ 1000 രൂപ കിട്ടുമെന്നാണ് കഴിഞ്ഞ ദിവസം പിടിയിലായ അക്ഷയുടെ മൊഴി.


കഴിഞ്ഞ ദിവസം പുതിയതെരു സ്വദേശി അക്ഷയെ സാധനങ്ങൾ എറിഞ്ഞു കൊടുക്കാൻ എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. മറ്റ് രണ്ട് പേർക്കൊപ്പമാണ് അക്ഷയ് എത്തിയത്. അവർ രണ്ട് പേരും പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ജയിലേക്ക് ലഹരി വസ്തുക്കൾ എത്തിക്കൽ വരുമാന മാർഗമാണെന്നാണ് അക്ഷയ് നൽകിയ മൊഴി.
Throwing drugs into Kannur Central Jail is a source of income; Rs. 1000 reward per bundle
