(www.panoornews.in)കോഴിക്കോട് സ്വദേശി വിജിലിനെ കുഴിച്ചുമൂടിയ കേസിൽ പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ കിട്ടിയാൽ ഇന്ന് തന്നെ തെളിവെടുപ്പ് നടത്താനാണ് നീക്കം. സരോവരത്ത് മണ്ണ് നീക്കി പരിശോധന നടത്തും. വിജിലിന്റെ ബൈക്കും മൊബൈലും കണ്ടെത്താൻ പൊലീസ്. റെയിൽവേ സ്റ്റേഷന് സമീപം ഉപേക്ഷിച്ചു എന്നാണ് പ്രതികളുടെ മൊഴി. പ്രദേശത്ത് ഇന്ന് പരിശോധന നടത്തും. വിജിലിൻ്റെ അസ്ഥികൾ കടലിൽ ഒഴുക്കി എന്ന് മൊഴി. സംഭവം നടന്ന് 8 മാസത്തിനു ശേഷം പ്രതികൾ സ്ഥലത്ത് തിരികെയെത്തി. വിജിലിനെ കുഴിച്ചുമൂടിയ ചതുപ്പിന് അരികെയാണ് എത്തിയത്
വിജിലിന്റെ ശരീരത്തിൽ നിന്ന് അസ്ഥികൾ ശേഖരിച്ചു. ഇത് കടലിൽ കൊണ്ടുപോയി ഒഴുക്കിയതായും പ്രതികളുടെ മൊഴി. മൃതദേഹം കെട്ടിതാഴ്ത്തിയെന്ന് സുഹൃത്തുക്കൾ. വെളിപ്പെടുത്തിയ സരോവരത്ത് ഇന്ന് മണ്ണ് നീക്കി പരിശോധിച്ചേക്കും. കുഴിച്ചുമൂടി എട്ടാം മാസം വിജിലിൻ്റെ അസ്ഥികൾ ശേഖരിച്ച് കടലിൽ ഒഴുക്കി എന്ന് മൊഴി. അമിതമായ ബ്രൗൺ ഷുഗർ ഉപയോഗം മരണത്തിന് കാരണമായെന്ന സുഹൃത്തുക്കളുടെ വെളിപ്പെടുത്തലിൽ വ്യക്തത വരുത്താൻ പൊലീസ്.


2019 മാര്‍ച്ച് 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എലത്തൂര്‍ വെസ്റ്റ്ഹില്‍ സ്വദേശിയായ വിജിലി(29) നെയാണ് 2019 മാര്‍ച്ച് മുതല്‍ കാണാതായത്. അമിതമായി ലഹരി ഉപയോഗിച്ച വിജിലിനെ പിറ്റേന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ഇപ്പോള്‍ സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നത്. ഇതിന് പിന്നാലെ കോഴിക്കോട് സരോവരത്തെ ചതുപ്പില്‍ ഇവര്‍ ഇയാളുടെ മൃതദേഹം താഴ്ത്തുകയായിരുന്നു.
വിജിലിനെ കാണാതായ ദിവസം നിഖിലും വിജിലും ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വീണ്ടും നിഖിലിനെ ചോദ്യം ചെയ്തത്. സരോവരത്തെ സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ് ഇവര്‍ ലഹരി ഉപയോഗിച്ചത്. വിജില്‍ അമിതമായ അളവില്‍ ലഹരിമരുന്ന് ഉപയോഗിച്ചു. പിറ്റേന്ന് രാവിലെ വിജിലിനെ ബോധമില്ലാത്ത നിലയില്‍ കണ്ടെത്തി. ജീവനില്ല എന്ന് മനസ്സിലായതോടെ മൃതദേഹം കല്ലുകെട്ടി ചതുപ്പില്‍ താഴ്ത്തുകയായിരുന്നുവെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.
In the case of the burial of Vigil in Kozhikode, the soil will be removed and an examination will be conducted at Sarovaram, and the police will file a custody application for the accused.
