കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി അറസ്റ്റില്‍. പാലക്കാട് ഒറ്റപ്പാലം പാലത്തിങ്കല്‍ ഷിഹാസ് വില്ലയില്‍ സെയ്ത് മുഹമ്മദ് (63) ആണ് പോലീസിന്റെ പിടിയിലായത്. അഭിലാഷ് എന്നയാളിൽ നിന്നാണ് ഏഴു ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.


കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് പതിനൊന്ന് തവണകളിലായി അക്കൗണ്ട് മുഖാന്തിരവും നേരിട്ടുമായി ആറു ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് സെയ്ത് മുഹമ്മദ് അഭിലാഷില്‍നിന്ന് തട്ടിയെടുത്തത്. വൈക്കം പോലീസാണ് സെയ്ത് മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Man arrested for cheating over Rs 7 lakh by promising job in Canada
