കണ്ണൂർ:(www.panoornews.in)കിണറിൽ വീണ ചക്ക എടുക്കുന്നതിനു കിണറിൽ ഇറങ്ങിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി കോറോം കൂർക്കരയിലെ വിദ്യാർത്ഥിയായ നവനീത് ആണ് വിട്ടുപറമ്പിലെ കിണറിൽ വിണ ചക്ക എടുക്കുന്നതിനായി കിണറിൽ ഇറങ്ങി കുടുങ്ങിയത്.
തിരിച്ചു കയറാനാകാതെ കിണറിൽ യുവാവ് അകപ്പെട്ട വിവരം അമ്മ പയ്യുന്നൂരിൽ ഉണ്ടായിരുന്ന മുത്തച്ഛനെ അറിയിക്കുകയും, ഫയർ സ്റ്റേഷനിൽ വിവരം പറയുകയുമാ യിരുന്നു.


സ്റ്റേഷൻ ഓഫീസർ സിപി രാജേഷിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ പി. വിജയൻ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ പി സത്യൻ, പി പി ലിജു, ജിഷ്ണുദേവ്. അഖിൽ, ഹോം ഗാർഡുമാരായ വി വി പത്മനാഭൻ, ടി ഒ സനീഷ് എന്നിവരാണ് റസ്ക്യൂ നെറ്റിൻ്റെ സഹായത്താൽ നവനീതിനെ കിണറിൽ നിന്നും കരക്കെത്തിച്ചത്.
A student who went to collect jackfruit in a well in Kannur got stuck; Fire Force rescued him.
