കണ്ണൂർ:(www.panoornews.in)വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. കണ്ണൂർ കണ്ണപുരത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സ്കൂട്ടർ യാത്രക്കാരി മരിച്ചത്. ചെറുകുന്ന് പോസ്റ്റോഫീസ് ഏജന്റായ കണ്ണപുരം സ്വദേശി ശൈലജയാണ് (63) മരിച്ചത്.
ശൈലജയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും
Accident involving a lorry and a scooter; Elderly post office agent dies tragically in Kannur
