മനേക്കര:(www.panoornews.in)സാമൂഹിക സാംസ്കാരിക രംഗത്ത് പന്ന്യന്നൂർ മേഖലയിലെ നിറസാന്നിദ്ധ്യമായിരുന്ന മുതിർന്ന കോൺഗ്രസ്സ് നേതാവും കോടിയേരി ഗണപതിവിലാസം ബേസിക്ക് സ്ക്കൂൾ റിട്ട: പ്രധാനാധ്യപകനും ആയ ടി.ഇ. അപ്പുക്കുട്ടി നമ്പ്യാർ (തയ്യിൽ അപ്പുമാഷ് - 93) അന്തരിച്ചു. ഭാര്യ: പരേതയായ വാലിശ്ശേരി രത്‌നവല്ലി . മക്കൾ : വി. ജ്യോതി ലക്ഷ്മി, വി. സഞ്ജീവ് കുമാർ, രാധിക , സതീഷ് കുമാർ . മരുമക്കൾ : ടി. അരവിന്ദൻ (റിട്ട. സ്റ്റേഷൻ മാനേജർ റെയിൽവെ), കൃഷ്ണദാസ് കല്യാട്ട് , ദീപ കല്യാശ്ശേരി . സഹോദങ്ങൾ : ടി.ഇ. ലക്ഷ്മിക്കുട്ടി അമ്മ, ടി.ഇ. പത്മിനി അമ്മ , ടി.ഇ. മനോഹരൻ നമ്പ്യാർ (റിട്ട: സബ്ബ് റജിസ്ട്രാർ മാഹി ), ടി.ഇ. രതീഭായ് , പരേതയായ ടി.ഇ. ദേവകി അമ്മ.
കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട്, ജില്ലാ കമ്മിറ്റി അംഗം എന്നീ ചുമതലകളിലും ശ്രീ തട്ടാരത്ത് ഭഗവതി ക്ഷേത്രം മനേക്കര ക്ഷേത്ര ഭരണസമിതിയുടെ പ്രസിഡണ്ട്, സെക്രട്ടറി, രക്ഷാധികാരി എന്നീ ചുമതലകളിലും, കെ. എസ്. എസ് പി.യു. പെൻഷണേർസ് യൂണിയൻ പന്ന്യന്നൂർ യൂണിറ്റ് പ്രസിഡണ്ട്, കെഎപിടി യൂണിയൻ തലശ്ശേരി മുൻ സബ്ബ് ജില്ലാ പ്രസിഡണ്ട്, പന്ന്യന്നൂർ കോ. ഓപ്പ : ബാങ്കിൻ്റെ ആദ്യ രൂപമായ ഐക്യനാണയ നിധിയുടെ ഡയരക്ടർ , പന്ന്യന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ നിർമ്മാണ കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി , എൻ എസ്.എസ്. നിടുമ്പ്രം കരയോഗം മുൻപ്രസിഡണ്ട് എന്നി വിവിധ ചുമതലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം നാളെ (28ന്) രാവിലെ വീട്ടുവളപ്പിൽ .
Senior Congress leader and retired headmaster of Kodiyeri Ganapathy Vilasam Basic School, Manekkara, Thayyil Appu Mash is now remembered.
