പൊന്ന്യം:(www.panoornews.in)പൊന്ന്യത്ത് വീടിൻ്റെ കിടപ്പുമുറി പാടെ കത്തിനശിച്ചു. പൊന്ന്യം നായനാർ റോഡിലുള്ള പൊന്നമ്പത്ത് തറവാട് വീട്ടിലാണ് തീപ്പിടുത്തമുണ്ടായത്. കിടപ്പുമുറി പൂർണമായും കത്തിനശിച്ചു.ഇന്നലെ രാത്രി 8.30ഓടെയായിരുന്നു സംഭവം. മുറിയിലുണ്ടായ കട്ടിൽ, അലമാര, ഏസി. ഉൾപെടെ മുഴുവൻ ഉപകരണങ്ങളും കത്തിനശിച്ചു. ഏതാണ്ട് 2 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുടമ അനശ്വര പറഞ്ഞു.
വീട്ടിലുണ്ടായിരുന്ന സ്ത്രീകൾ താഴെ ഹാളിൽ ടി.വി. പരിപാടി കാണുകയായിരുന്നു. ഈ സമയം പ്ലാസ്റ്റിക് കത്തി ഉരുക്കിയ മണം അനുഭവപ്പെട്ടതോടെ ടി.വി. ഓഫാക്കി. ഉടൻ പൊട്ടിത്തെറിയുണ്ടായി. വീട്ടിന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് മുകളിൽ നിന്നും തീ ആളുന്നതും പുകയും ശ്രദ്ധയിൽ പെട്ടത്.


നിലവിളി കേട്ട് പരിസരവാസികൾ ഓടിയെത്തി. അവർ ആദ്യം രക്ഷാപ്രവർത്തനം നടത്തി. ഫയർഫോഴ്സിലും വിവരം നൽകി. നാട്ടുകാരും ഫയർഫോഴ്സും ഏറെ പണിപ്പെട്ടാണ് തീയണച്ചത്. ഓടിട്ട പഴയ തറവാട് വീടിന്റെ മുകളിൽ ഏതാനും വർഷങ്ങൾ മുൻപ് ചേർത്തെടുത്ത കിടപ്പുമുറിയാണ് കത്തിനശിച്ചത്. ഷോർട്ട് സർക്യൂട്ടാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം.
The bedroom of a house in Ponnuyam was completely gutted by fire; Initial conclusion is that it was a short circuit, loss of about Rs 2 lakh.
