വടകര:(www.panoornews.in)വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണം നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം.
പ്രതിഷേധക്കാര്‍ക്ക് മുന്നിലേക്ക് ഷാഫി പറമ്പില്‍ ഇറങ്ങി വന്നതോടെയാണ് നാടകീയതകള്‍ക്കിടയാക്കിയത്. വടകര അങ്ങാടിയില്‍നിന്ന് പേടിച്ച് പോകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞാണ് ഷാഫി കാറില്‍നിന്നിറങ്ങിയത്. പ്രതിഷേധത്തിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അസഭ്യംവിളിച്ചെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. നായെ, പട്ടീ എന്ന് വിളിച്ചാല്‍ കേട്ടിട്ട് പോകില്ലെന്ന് ഷാഫി പറഞ്ഞു.


കൊടിയും ബാനറും പിടിച്ചായിരുന്നു ഡിവൈഎഫ്‌ഐയും പ്രതിഷേധം. 'ആദ്യം പോയി പിണറായി വിജയന്റെ ഓഫീസില്‍ പോയി പ്രതിഷേധം നടത്തണം, അവിടെ പി.ശശി ഇരിക്കുന്നുണ്ട്' എന്ന് ഷാഫിക്ക് ഒപ്പമുണ്ടായിരുന്നവര്‍ വിളിച്ച് പറഞ്ഞു. ഏറെ പണിപ്പെട്ടാണ് പോലീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ഷാഫിയുടെ വാഹനത്തിന് മുന്നില്‍ നീക്കിയത്.
Everyone has the right to protest, don't use obscenities; Shafi Parambil MP goes to DYFI workers who blocked a vehicle in Vadakara
