കണ്ണൂരിൽ വീട്ടുപറമ്പിൽ കയറി ചാക്കിലാക്കി കൊണ്ടുപോയത് അരലക്ഷം രൂപയുടെ തേങ്ങയും, അടക്കയും ; മോഷണം ഉടമ ബാംഗ്ലൂരിലിരുന്ന് കണ്ടതോടെ കള്ളൻ പിടിയിൽ

കണ്ണൂരിൽ വീട്ടുപറമ്പിൽ കയറി  ചാക്കിലാക്കി കൊണ്ടുപോയത് അരലക്ഷം രൂപയുടെ തേങ്ങയും, അടക്കയും ; മോഷണം ഉടമ ബാംഗ്ലൂരിലിരുന്ന് കണ്ടതോടെ  കള്ളൻ പിടിയിൽ
Sep 15, 2025 02:34 PM | By Rajina Sandeep

കണ്ണൂർ പയ്യന്നൂർ കോറോമിൽ വീട്ടുപറമ്പിൽ അതിക്രമിച്ച് കയറി അരലക്ഷം രൂപയുടെ തേങ്ങയും അടയ്ക്കയും മോഷ്ടിച്ചയാൾക്കെതിരെ കേസെടുത്തു. കോറോം സ്വദേശി തമ്പാനെതിരെയാണ് കേസ്. പ്രതി വീട്ടിൽ നിന്നും തേങ്ങയും അടയ്ക്കയും മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബെംഗളൂരുവിൽ താമസിക്കുന്ന കോറോം സ്വദേശിയുടെ വീട്ടിലാണ് കവർച്ച നടന്നത്. നാല് മാസം മുൻപാണ് തമ്പാൻ ജയിലിൽ നിന്നിറങ്ങിയത്.

ആഗസ്റ്റ് മാസം മുതലാണ് വീട്ടുപറമ്പിൽ കയറി പല തവണയായി തമ്പാൻ തേങ്ങ മോഷ്ടിച്ചത്. തേങ്ങയും അടയ്ക്കയുമെല്ലാം ചാക്കുകളിലാക്കി കടന്നുകളയുകയായിരുന്നു. വീടിന്‍റെ പലയിടങ്ങളിലായി സ്ഥാപിച്ച സിസിടിവികളിൽ മോഷണ ദൃശ്യങ്ങളെല്ലാം പതിഞ്ഞു. ബെംഗളൂരുവിലിരുന്ന് വീട്ടുടമ എല്ലാം കണ്ടു. തുടർന്ന് തെളിവു സഹിതം മെയിലിൽ പരാതി അയച്ചു. തുടർന്ന് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

Coconuts and cashew nuts worth half a lakh rupees were stolen from a house in Kannur; The thief was caught after the owner saw the theft while sitting in Bangalore

Next TV

Related Stories
ഭർത്താവിനെ മതിയായി ;  ബിരിയാണിയില്‍ ഉറക്കഗുളിക നല്‍കി മധ്യവയസ്‌കനെ കൊന്ന് ഭാര്യയും കാമുകനും

Jan 23, 2026 03:22 PM

ഭർത്താവിനെ മതിയായി ; ബിരിയാണിയില്‍ ഉറക്കഗുളിക നല്‍കി മധ്യവയസ്‌കനെ കൊന്ന് ഭാര്യയും കാമുകനും

ബിരിയാണിയില്‍ ഉറക്കഗുളിക നല്‍കി മധ്യവയസ്‌കനെ കൊന്ന് ഭാര്യയും...

Read More >>
പിണറായിയിൽ യൂത്ത് കോൺഗ്രസ്,  ബിജെപി പ്രവർത്തകരുടെ വീടിന് നേരെ അക്രമം ; പിന്നിൽ സിപിഎം എന്നാരോപണം

Jan 23, 2026 02:15 PM

പിണറായിയിൽ യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകരുടെ വീടിന് നേരെ അക്രമം ; പിന്നിൽ സിപിഎം എന്നാരോപണം

പിണറായിയിൽ യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകരുടെ വീടിന് നേരെ അക്രമം ; പിന്നിൽ സിപിഎം...

Read More >>
വാഹന പരിശോധനക്കിടെ എം ഡി  എം. എയുമായി  യുവാവ് പിടിയിലായി ; അറസ്റ്റിലായത് തളിപ്പറമ്പ് സ്വദേശി

Jan 23, 2026 02:01 PM

വാഹന പരിശോധനക്കിടെ എം ഡി എം. എയുമായി യുവാവ് പിടിയിലായി ; അറസ്റ്റിലായത് തളിപ്പറമ്പ് സ്വദേശി

വാഹന പരിശോധനക്കിടെ എം ഡി എം. എയുമായി യുവാവ് പിടിയിലായി ; അറസ്റ്റിലായത് തളിപ്പറമ്പ്...

Read More >>
Top Stories