(www.panoornews.in)ഓൺലൈൻ വഴി പണം നഷ്ടമായതിനെ തുടർന്ന് കാണാതായ വീട്ടമ്മ തിരിച്ചെത്തി. കടമ്പഴിപ്പുറം സ്വദേശിനി പ്രേമയാണ് വീട്ടിൽ തിരിച്ചെത്തിയത്. ഗുരുവായൂരിൽ നിന്നാണ് വന്നതെന്നാണ് പ്രേമ ബന്ധുക്കളോട് പറഞ്ഞത്. പ്രേമയെ ഈ മാസം 13-ന് അർധ രാത്രിയോടെയാണ് വീട്ടിൽ നിന്ന് കാണാതായത്.


15 കോടി രൂപ സമ്മാനം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് സൈബർ തട്ടിപ്പിലൂടെ ഇവരിൽ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. പണം നഷ്ടപ്പെട്ടതിനെ തുടർന്ന് പ്രേമ വലിയ മനോവിഷമത്തിലായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞിരുന്നു. വീടുവിട്ടിറങ്ങി നടന്നുപോകുന്ന പ്രേമയുടെ ദൃശ്യങ്ങൾ സമീപത്തെ മൂന്ന് സിസിടിവികളിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പൊലീസ് തിരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് പ്രേമ വീട്ടിൽ തിരിച്ചെത്തിയത്.
Housewife who lost Rs 11 lakh in online fraud returns home after a week
