കണ്ണൂർ :(www.panoornews.in) ഗ്രിൻഡർ എന്ന ഡേറ്റിംഗ് ആപ്പ് വഴി കസ്റ്റമേഴ്സിനു മാരക മയക്കുമരുന്നായ MDMA വില്പന നടത്തിയ കുറ്റത്തിനു കണ്ണൂർ സ്വദേശികളായ രണ്ടു യുവാക്കളെ എറണാകുളത്തെ ഹോട്ടൽമുറിയിൽ നിന്നു എക്സൈസ് പിടികൂടി. എൻ ഡി പി എസ് ആക്ട് പ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞദിവസം രാത്രിയിലാണ് എറണാകുളത്തെഗ്രാൻഡ് റെസിഡൻസിയിൽ വച്ച് 37.274 ഗ്രാം MDMA യുമായി യുവാക്കൾ പിടിയിലായത്.


കണ്ണൂർ മാട്ടൂലിലെ മുഹമ്മദ് റബീഹ് (22), മാട്ടൂലിലെ തന്നെ റിസ്വാൻ സി.എം (30) എന്നിവരെയാണ് എറണാകുളം എക്സൈസ് റേഞ്ച് അറസ്റ്റു ചെയ്തത്. എൻ ഡി പി എസ് ആക്ടിലെ 22(C) & 29 വകുപ്പുകൾ പ്രകാരമായിരുന്നു അറസ്റ്റ്.
പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ അഭിരാജിനോടൊപ്പം സിവിൽ എക് സൈസ് ഓഫീസർമാരായ പദ്മഗിരീശൻ,ജിബിനാസ്,ഫെബിൻ,അമൽദേവ്,വനിതാ സിവിൽ എക് സൈസ് ഓഫീസർ കനക,ഡ്രൈവർ പ്രവീൺ എന്നിവരുമുണ്ടായിരുന്നു.
Two youths from Kannur arrested with deadly drug MDMA
