തലശേരി:(www.panoornews.in) തലശേരി നഗരമധ്യത്തിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും യുവതിയുടെ ഐഫോൺ കവർന്നതായി പരാതി.എം.എം. റോഡിലെ സലാബോട്ടിക്ക് എന്ന സ്ഥാപനത്തിലെ ജീവനക്കാരി ഷസനാ ഫാത്തിമ (24) യാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്.കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയാണ് സംഭവം.
എൺമ്പതിനായിരം രൂപ വില വരുന്ന ഫോണാണ് കവർന്നത്. കടയിൽ പിരിവിനായി എത്തിയ ആൾ തന്ത്രപരമായി ഫോൺ കവരുന്നത് സി.സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. പോലീസ് തൊട്ടടുത്ത സ്ഥാപനങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുന്നുമുണ്ട്. ഇയാൾ കണ്ണൂരിൽ സമാനമായ തട്ടിപ്പ് നടത്തിയതായും സൂചനയുണ്ട്.


മൊബൈൽ ഷോപ്പുടമകൾക്ക് ജാഗ്രതാ നിർദേശം നൽകിയ പൊലീസ് അപരിചിതരിൽ നിന്നും മൊബെൽ ഫോണുകൾ വാങ്ങരുതെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്.
A man who came to collect money from a shop in Thalassery stole an employee's iPhone worth Rs. 80,000; Police warn mobile shops and the public
