പാനൂർ:(www.panoornews.in)തലശേരി റയിൽവേ സ്റ്റേഷന് സമീപത്തെ മരമില്ലിലുണ്ടായ അപകടത്തിൽ പരിക്കേറ്റ പാനൂരിനടുത്ത് മൊകേരി കൂരാറ സ്വദേശി മരിച്ചു. കഴുങ്ങും വെള്ളി വട്ടക്കുനിയിൽ വാസു - വനജ ദമ്പതികളുടെ മകൻ പ്രവീൺ (39) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് മരമില്ലിലെ അപകടത്തിൽ പ്രവീണിന് ഗുരുതരമായി പരിക്കേറ്റത്.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. പ്രജീഷ് സഹോദരനാണ്.
Panoor native injured in wood mill accident in Thalassery dies
