(www.panoornews.in)പേരാമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകർ പൊലീസിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പൊലീസിനു നേരെ സ്ഫോടക വസ്‌തു എറിയുന്നതും പൊട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. ലാത്തി ഉപയോഗിച്ച് പൊലീസിനെ മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പ്രവർത്തകർ പ്രകടനത്തിനെത്തിയത് വലിയ കല്ലുകളുമായാണ്.
അതേസമയം, പേരാമ്പ്രയിലെ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചതിനും കലാപശ്രമത്തിനുമാണ് കേസെടുത്തത്.


മാരകായുധങ്ങള്‍ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഷാഫി പറമ്പില്‍ എം പി, ഡിസിസി പ്രസിഡൻ്റ് പ്രവീണ്‍കുമാര്‍ എന്നിവരുള്‍പ്പെടെ എട്ട് യു ഡി എഫ് നേതാക്കള്‍ക്കെതിരെയും കണ്ടാലറിയാവുന്ന 692 പേര്‍ക്കെതിരേയുമാണ് കേസെടുത്തത്.
Congress workers' arrival in Perambra was calculated; footage of them throwing stones and explosives at the police has surfaced
