(www.panoornews.in)ഭാര്യയുടെ നഗ്‌നചിത്രം വാട്സാപ്പ് പ്രൊഫൈല്‍ ഡിപിയിയാക്കി പ്രചരിപ്പിച്ച കേസില്‍ യുവാവ് പിടിയിലായി. തൃക്കാക്കര സ്വദേശിയായ 28-കാരനെയാണ് പെരുമ്പാവൂര്‍ പോലീസ് വെളളിയാഴ്ച അറസ്റ്റ് ചെയ്തത്.


യുവാവും യുവതിയും അകന്നുകഴിയുകയായിരുന്നു. ഭാര്യയോടുളള വൈരാഗ്യമാണ് സംഭവത്തിന് കാരണം. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അയാളുമായി വീഡിയോ കോള്‍ ചെയ്യുമ്പോള്‍ ഒളിഞ്ഞുനിന്ന് ചിത്രം പകര്‍ത്തിയതാണെന്നുമാണ് യുവാവ് പോലീസിന് നല്‍കിയ മൊഴി. ഇന്‍സ്പെക്ടര്‍ ടി.എം. സൂഫിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Man arrested for using wife's nude picture as WhatsApp profile picture
