പാനൂർ: (www.panoornews.in)പാനൂർ നഗരസഭയുടെ ഭരണ കെടുകാര്യസ്ഥതക്കെതിരെ എന്ന മുദ്രാവാക്യവുമായി എൽഡിഎഫ് നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുറ്റ വിചാരണ കാൽനട ജാഥ കിടഞ്ഞി യൂപി സ്ക്കൂളിന് സമീപം നാഷണൽ ലീഗ് ജില്ലാ പ്രസിഡൻ്റ് ഹാഷിം അരിയിൽ ഉദ്ഘാടനം ചെയ്തു. കെകെ ബാലൻ അധ്യക്ഷനായി.സിപിഐ എം പെരിങ്ങത്തൂർ ലോക്കൽ സെക്രട്ടറി എം സജീവൻ സ്വാഗതം പറഞ്ഞു.
സിപിഐ എം പാനൂർ ഏരിയ സെക്രട്ടറി കെഇ കുഞ്ഞബ്ദുള്ള ക്യാപ്റ്റനും, പികെ രാജൻ വൈസ് ക്യാപ്റ്റനുമായ ജാഥ കരിയാട് പുതുശ്ശേരിമുക്ക്, കെഎൻ യൂപി പരിസരം, മുക്കാളിക്കര, പടന്നക്കര, സേട്ടുമുക്ക്, മേക്കുന്ന് പിഎച്ച്സി പരിസരം, കണ്ടോത്ത് മുക്ക് എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ. ക്ക് ശേഷം പെരിങ്ങത്തൂരിൽ സമാപിച്ചു.


വിവിധ കേന്ദ്രങ്ങളിൽ ജാഥ ലീഡർ കെഇ കുഞ്ഞബ്ദുള്ള, പികെ രാജൻ, എംടികെ ബാബു, ജയചന്ദ്രൻ കരിയാട്, സന്തോഷ് വി കരിയാട്, കെപി യൂസഫ്, പി പ്രഭാകരൻ, എം പി ശ്രീജ, വിപി പ്രേമകൃഷ്ണൻ, സിപി ഗംഗാധരൻ, ബിന്ദു മോനാറത്ത്, പി പ്രേമി, പി രാഗേഷ്, കെകെ ബാലൻ, സികെ സജില, എൻസിടി ഗോപികൃഷ്ണൻ, കെപി ചന്ദ്രൻ എന്നിവർ സംസാരിച്ചു. സമാപന പൊതു യോഗം കോൺഗ്രസ് എസ് കേന്ദ്ര കമ്മിറ്റിയംഗം അഡ്വ.കെവി മനോജ്കുമാർ ഉദ്ഘാടനം ചെയ്തു.പി പ്രഭാകരൻ അധ്യക്ഷനായി.എം സജീവൻ, ജയചന്ദ്രൻ കരിയാട് രാമചന്ദ്രൻ ജോത്സന എന്നിവർ സംസാരിച്ചു.
രാഷ്ട്രിയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി പികെ പ്രവീൺ ക്യാപ്റ്റനും, കെകെ സുധീർകുമാർ വൈസ് ക്യാപ്റ്റനുമായാണ് ജാഥ.
Panur Municipality's criminal trial procession, listing the crimes
