Oct 13, 2025 08:04 AM

പാനൂർ :  (www.panoornews.in)കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ശനിയാഴ്ച രാത്രി 7.30 ഓടെ പൂക്കോം - കീഴ്മാടം റോഡിൽ ലൗഷോർ ബസ്റ്റോപ്പിന് സമീപത്തു വെച്ചാണ് അപകടം.

അണിയാരം പാലിലാണ്ടി പീടികയിൽ നെല്ലാച്ചിൻ്റവിടെ അക്ഷയ് കുമാറാണ് (പൊ ന്നു -28) മരിച്ചത്. കീഴ്മാടത്തു നിന്നും പൂക്കോം ഭാഗത്തേക്ക് വരികയായിരുന്ന KL 18 AA6077 നമ്പർ കാറും, അണിയാരം ഭാഗത്തേക്ക് വരികയായിരുന്ന KL 58 X 5613 ബൈക്കും തുണ്ടായി പീടികയിൽ വച്ചാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് തലക്ക് ഗുരുതര പരിക്കുപറ്റിയ അക്ഷയിനെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ഞായറാഴ്ച വൈകീട്ടോടെ മരിച്ചു. പിതാവ്: കനകരാജ്. മാതാവ്: പ്രീ ത (അംഗൻവാടി ഹെൽപ്പർ). സഹോദരങ്ങൾ: അശ്വിനി (അമ്മു -കടവത്തൂർ), അനഘ് (സോനു). മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലെ പോസ്റ്റ്മോർട്ട ത്തിനുശേഷം തിങ്കളാഴ്ച ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.

A young man died after a car and a bike collided at Keezhamadam near Panur; the deceased was identified as Akshay Kumar, a native of Aniyaram.

Next TV

Top Stories










Entertainment News





//Truevisionall