(www.panoornews.in) കതിരൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റും, പൊലീസ് നിരീക്ഷണക്യാമറാ സംവിധാനങ്ങളും തകർന്നു . അപകടം പുലർച്ചെകതിരൂർ പൊന്ന്യം നായനാർ റോഡിലാണ് അപകടമുണ്ടായത്.
ആലപ്പുഴയിൽ നിന്നും മാമാനത്തമ്പലത്തിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. ആലപ്പുഴ സ്വദേശി അജീഷ് ഗോപിനാഥും, ബന്ധുവുമാണ് കാറിലുണ്ടായിരുന്നത്. പുലർച്ചെ 3.30ഓടെയാണ് അപകടമുണ്ടായത്.


വാഹനമോടിച്ചയാൾ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയത്.. പുലർച്ചെയായതിനാൽ വൻ അപകടമാണ് വഴിമാറിയത്.
An electric post and police surveillance camera systems were damaged after a car lost control in Kathiroor; the accident occurred in the early hours of the morning.
