(www.panoornews.in)തെരുവുനായയെ കൊടുവാൾക്കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചതിന് മൂഴിക്കര സ്വദേശി ക്കെതിരെ ന്യൂമാഹി പൊലീസ് കേസെടുത്തു.
ഭാരതീയ ന്യായ സംഹിത 325 വകുപ്പ് പ്രകാരവും, മൃഗങ്ങൾക്കെതിരായ അതിക്രമം തടയൽ 1960 നിയമം അനുസരിച്ച് 11(1) (a) വകുപ്പുകൾ അനുസരിച്ചുമാണ് മൂഴിക്കര യിലെ ദാസനെതിരെ കേസെടുത്തത്.. ഇക്കഴിഞ്ഞ 26 ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. അയൽവാസിയായ പി.ടി ലിനിതയുടെ പരാതി പ്രകാരമാണ് കേസ്.
New Mahe police register case against Moozhikkara native for mutilating stray dog










































.jpeg)