ദില്ലി സ്ഫോടനത്തിൽ കാറോടിച്ചത് ഫരീദാബാദ് ഭീകരസംഘത്തിലെ ഡോ. ഉമര്‍ മുഹമ്മദ് ; മരണസംഖ്യ 12 ആയി

ദില്ലി സ്ഫോടനത്തിൽ  കാറോടിച്ചത് ഫരീദാബാദ് ഭീകരസംഘത്തിലെ ഡോ. ഉമര്‍ മുഹമ്മദ് ; മരണസംഖ്യ 12 ആയി
Nov 11, 2025 03:33 PM | By Rajina Sandeep

(www.panoornews.in)ദില്ലി ചെങ്കോട്ട സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാർ ഓടിച്ചത് ഫരീദാബാദ് ഭീകരസംഘത്തിൽ ഉൾപ്പെട്ട ഡോക്ടർ ഉമർ മുഹമ്മദ് ആണെന്ന് ദില്ലി പൊലീസ് വൃത്തങ്ങള്‍. ഇതിനിടെ, സ്ഫോടനത്തിൽ മരണസംഖ്യ 12 ആയി ഉയര്‍ന്നു. ഫരീദാബാദ് ഭീകര സംഘം പിടിയിലായതോടെ അവരുടെ കൂട്ടാളിയായ ഡോക്ടർ ഉമർ മുഹമ്മദ് ആസൂത്രണം ചെയ്തത് ആണ് സ്ഫോടനം എന്നാണ് ഇതുവരെയുള്ള നിഗമനം. ഡോക്ടർ ഉമർ മുഹമ്മദിന്‍റെ കശ്മീരിലെ വീട്ടിൽ എത്തിയ പൊലീസ് അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുത്തു.

ഉമറിന് ഏതെങ്കിലും ഭീകര സംഘങ്ങളുമായി ബന്ധമുള്ളതായി അറിയില്ലെന്നും വീട്ടിൽ ശാന്ത സ്വാഭാവി ആയിരുന്നു എന്നും സഹോദരന്‍റെ ഭാര്യ പറഞ്ഞു. ചെങ്കോട്ട സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ തിരിച്ചറിഞ്ഞവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി തുടങ്ങി.

ഇതിനിടെ, സ്ഫോടനത്തിൽ മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ് രംഗത്തെത്തി. ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്നും രാഷ്ട്രത്തിന് ഉറപ്പ് നൽകുകയാണെന്നും രാജ്‍നാഥ് സിങ് പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളോട് സുപ്രീംകോടതി അനുശോചനം അറിയിച്ചു.

Dr. Umar Mohammed, a member of the Faridabad terror group, drove the car in the Delhi blast; Death toll rises to 12

Next TV

Related Stories
ഇടുക്കി ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ കണ്ണൂർ സ്വദേശികളായ വിനോദ സഞ്ചാരികളെ അതിസാഹസീകമായി താഴെയെത്തിച്ചു…; കുടുങ്ങിയവരിൽ രണ്ടര വയസുള്ള കുഞ്ഞും*

Nov 28, 2025 05:18 PM

ഇടുക്കി ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ കണ്ണൂർ സ്വദേശികളായ വിനോദ സഞ്ചാരികളെ അതിസാഹസീകമായി താഴെയെത്തിച്ചു…; കുടുങ്ങിയവരിൽ രണ്ടര വയസുള്ള കുഞ്ഞും*

ഇടുക്കി ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ കണ്ണൂർ സ്വദേശികളായ വിനോദ സഞ്ചാരികളെ അതിസാഹസീകമായി...

Read More >>
വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി ഒരാൾ മരിച്ചു

Nov 28, 2025 03:38 PM

വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി ഒരാൾ മരിച്ചു

വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി ഒരാൾ...

Read More >>
പെരളശ്ശേരി യിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനി'ടെ സംഘാംഗത്തിന് വളർത്തുനായയുടെ കടിയേറ്റു

Nov 28, 2025 02:26 PM

പെരളശ്ശേരി യിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനി'ടെ സംഘാംഗത്തിന് വളർത്തുനായയുടെ കടിയേറ്റു

പെരളശ്ശേരി യിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനി'ടെ സംഘാംഗത്തിന് വളർത്തുനായയുടെ...

Read More >>
ഒഴിഞ്ഞ പറമ്പിൽ രണ്ട് മാസത്തിലധികം പഴക്കമുള്ള  അസ്ഥികളും തലയോട്ടിയും ; അന്വേഷണം

Nov 28, 2025 02:24 PM

ഒഴിഞ്ഞ പറമ്പിൽ രണ്ട് മാസത്തിലധികം പഴക്കമുള്ള അസ്ഥികളും തലയോട്ടിയും ; അന്വേഷണം

ഒഴിഞ്ഞ പറമ്പിൽ രണ്ട് മാസത്തിലധികം പഴക്കമുള്ള അസ്ഥികളും തലയോട്ടിയും ;...

Read More >>
ലൈംഗിക പീഡന കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ ;  മുൻ‌കൂർ ജാമ്യം തേടാൻ ശ്രമം

Nov 28, 2025 02:11 PM

ലൈംഗിക പീഡന കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ ; മുൻ‌കൂർ ജാമ്യം തേടാൻ ശ്രമം

ലൈംഗിക പീഡന കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ ; മുൻ‌കൂർ ജാമ്യം തേടാൻ...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകാൻ ഇത്ര വൈകിയതെന്തിന്..? ;  അതിജീവിതയെ അപമാനിച്ച്  ആർ. ശ്രീലേഖ

Nov 28, 2025 01:55 PM

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകാൻ ഇത്ര വൈകിയതെന്തിന്..? ; അതിജീവിതയെ അപമാനിച്ച് ആർ. ശ്രീലേഖ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകാൻ ഇത്ര വൈകിയതെന്തിന്..? ; അതിജീവിതയെ അപമാനിച്ച് ആർ....

Read More >>
Top Stories

News Roundup