മനേക്കര:(www.panoornewws.in) മനേക്കര കുനിയാമ്പ്രത്ത് ശ്രീ എള്ളടത്ത് ഭഗവതി ക്ഷേത്ര തിറമഹോത്സവം ജനുവരി 31 ഫിബ്രവരി 1, 2,3 തീയതികളിൽ നടക്കും.
ജനുവരി 31ന് ശനിയാഴ്ച ദേശവാസികളുടെ കലാപരിപാടി 'നാട്ടരങ്ങ്'.ഫിബ്രവരി 1ന് പുനഃപ്രതിഷ്ഠാ വാർഷികം- ക്ഷേത്രം തന്ത്രിയും മുൻശമ്പരിമല മേൽശാന്തിയുമായ ബ്രഹ്മശ്രീ തന്ത്രരത്നം കൊട്ടാരം ജയരാമൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. തുടർന്ന് രാത്രി 7 മണിക്ക് കുനിയാമ്പ്രം ഫെസ്റ്റ് 2k26.
2-ാംതിയതി തിങ്കളാഴ്ച വെള്ളാട്ടവും 3-ാം തീയതി ചൊവ്വാഴ്ച തിറമഹോത്സവവും നടക്കും.. ഫിബ്രവരി 1,2,3 തീയതികളിൽ അന്നദാനവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു..
Manekkara Kuniyampratha Thirama festival to begin on 31st










































.jpeg)