(www.panoornews.in)അമ്മായിയമ്മയെ മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത മരുമകന്റെ പേരില്‍ പോലീസ് കേസെടുത്തു.വിളയാങ്കോട് എടക്കാട്ടില്ലത്ത് ശശിധരന്‍ ആലക്കാടിന്റെ പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്.
23 ന് വൈകുന്നേരം 6.30 നാണ് കേസിനാസ്പദമായ സംഭവം.നരീക്കാംവള്ളി പരേതനായ രാമവര്‍മ്മയുടെ ഭാര്യ കനകധാരയില്‍ കെ.വിജയലക്ഷ്മി(67)യുടെ പരാതിയിലാണ് രണ്ടാമത്തെ മകളുടെ ഭര്‍ത്താവായ ശശിധരന്റെ പേരില്‍ കേസെടുത്തത്.

അയല്‍വാസിക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ സഹായങ്ങള്‍ തിരികെ ചോദിക്കാത്തതിലുള്ള വിരോധത്തിന് ശശിധരന്‍ വിജയലക്ഷ്മിയുടെ കവിളില്‍ അടിക്കുകയും നിലത്ത് വീണപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.കൂടാതെ വീട്ടിലെ സി.സി.ടി.വി ക്യാമര നശിപ്പിക്കുകയും വൈഫൈ മോഡം, സ്വിച്ച്‌ബോര്‍ഡ് എന്നിവ നശിപ്പിച്ച് 15,000 രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തിയെന്നും പരാതിയുണ്ട്.
Beaten and threatened to kill; Case filed against son-in-law on mother-in-law's complaint











































.jpeg)