മത്തിപ്പറമ്പ് കല്ലിൽ മൊട്ടയിൽ 6 മണിക്കാണ് സംഭവം. PY 03 A 8397 നമ്പർ പെട്രോൾ ടാങ്കർ ലോറി ഡ്രൈവർ പള്ളൂർ കണ്ണോത്ത് ചന്ദ്രനാണ് വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായത്.
തുടർന്ന് ചന്ദ്രൻ റോഡരികിലെ മതിലിലേക്ക് ടാങ്കർ ലോറി ഇടിച്ചു കയറ്റുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചന്ദ്രനെ ചൊക്ലി സി.എം.സി മെഡിക്കൽ സെൻ്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.
Accident # death












































