(www.panoornews.in)വളാഞ്ചേരി ആതവനാട് മർക്കസ് ആർട്‌സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥിനി പ്രബന്ധാവതരണത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. ബയോടെക്‌നോളജി വിദ്യാർഥിനിയായ തിരൂർ പറവണ്ണ സ്വദേശിനി ഷെഫീഖയാണ് (20) മരിച്ചത്.
ഇന്റേൺഷിപ്പിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ ഒരു എൻജിനിയറിങ് കോളജിൽ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെയായിരുന്നു കുഴഞ്ഞുവീണത്. സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരൂർ ടൗണിലെ ഓട്ടോ ഡ്രൈവറായ പറവണ്ണ പാലക്കാവളപ്പിൽ ഷംസുദ്ദീന്റെയും ഷെരീഫയുടെയും മകളാണ്. സഹോദരി: ഷഹ്‌മ.
Palakkad college student collapses and dies during thesis presentation











































