കണ്ണൂര്‍: (www.panoornews.in)പയ്യന്നൂരില്‍ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. വെള്ളൂര്‍ രാമന്‍കുളത്തിന് സമീപത്തെ വി വി കമലാക്ഷിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. രാത്രി 10.50 ഓടെയാണ് സംഭവം. വീടിന് മുന്നിലുള്ള പരസ്യ ബോര്‍ഡില്‍ തട്ടി പൊട്ടിയതിനാല്‍ വീടിനോ വാഹനങ്ങള്‍ക്കോ കേടുപാട് സംഭവിച്ചില്ല. പയ്യന്നൂര്‍ പൊലീസ് സംഭവസ്ഥലം സന്ദര്‍ശിച്ചു.
കമലാക്ഷിയുടെ മകന്റെ ഭാര്യ നിത്യ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ചിരുന്നു. ആ സമയത്ത് ചില ഭീഷണികളൊക്കെ നേരിട്ടിരുന്നതായാണ് വിവരം. വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
An explosive device was thrown at the house of a Congress booth agent in Payyannur, Kannur; Police guard the house











































