പാനൂർ: (www.panoornews.in)പാനൂരിൽ ഇതര സംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽപശ്ചിമ ബംഗാൾ സ്വദേശി ബാബുറാം (40) മിനെയാണ് ബുധൻ വൈകിട്ട് നാലുമണിയോടെ പാനൂർ കണ്ണംവെള്ളി കല്ലുള്ള പുനത്തിൽ - മടപ്പുര റോഡിലെ മീത്തൽ ജയരാജൻ്റെ ഉടമസ്ഥയിലുള്ള വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച മുതൽ ഇയാളെ കാണാനില്ലായിരുന്നു.
അന്ന് മുതൽ അന്വേഷണം തുടരുകയായിരുന്നു. പിന്നീടാണ് മുപ്പതിൽപരം അടി ആഴത്തിലുള്ള വാടക വീട്ടിന്റെ കിണറ്റിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടത്. പാനൂർ ഫയർ ഫോഴ്സും, ചൊക്ലി പൊലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ കിണറ്റിൽ നിന്നും മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്തിയശേഷം തലശ്ശേരി ജനറൽ ആശുപത്രിയിലെ മോർച്ചറിയിലെക്ക് മാറ്റി.
പാനൂർ ഫയർസ്റ്റേഷൻ അസി. സ്റ്റേഷൻ ഓഫീസർ ദിലീഷ്, സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ ബൈജു കോട്ടായി എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. ഫയർ ആൻ്റ് റസ്‌ക്യു ഓഫീസർ ടി.പി പ്രജീഷ്, ഓഫീസർമാരായ എം.പ്രീയേഷ്, പി.രാഹുൽ, ജിപ്സൺ ജോസഫ്, അനിൽ സുഭാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Missing since Sunday; Interstate worker found dead in well in Panoor





































