ആര്‍.എസ്.എസ് പ്രവര്‍ത്തകൻ പിണറായിലെ എം.കെ റൈജേഷ് വധശ്രമകേസ് ; മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്ക് കഠിന തടവും, പിഴയും

ആര്‍.എസ്.എസ് പ്രവര്‍ത്തകൻ  പിണറായിലെ  എം.കെ റൈജേഷ് വധശ്രമകേസ് ; മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്ക് കഠിന തടവും, പിഴയും
Apr 18, 2026 06:43 PM | By Rajina Sandeep

പിണറായി :  (www.panoornews.in)ആര്‍.എസ്.എസ് പ്രവര്‍ത്തകൻ പിണറായിലെ എം.കെ റൈജേഷ് വധശ്രമക്കേസിൽ മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്ക് കഠിന തടവും, പിഴയും ശിക്ഷ . ടെൻഷൻ ശ്രീജിത്തിന് 14 വർഷവും, മറ്റു പ്രതികൾക്ക് 8 വർഷം വീതവും കഠിന തടവ്

കേസില്‍ രണ്ടാംപ്രതി പന്തക്കപ്പാറ സ്വദേശി പി.കെ ഷഫീഖ് (42), ആറാം പ്രതി വടക്കുമ്പാട് സ്വദേശി കെ.കെ ശ്രീജിത്ത് എന്ന ടെന്‍ഷന്‍ ശ്രീജിത്ത് (47), ഏഴാം പ്രതി എരുവട്ടി സ്വദേശി ഷൈജു (40) എന്നിവരെയാണ് തലശേരി അഡീഷനല്‍ ജില്ലാ ജഡ്ജി ജെ. വിമല്‍ ശിക്ഷിച്ചത്. ആറാം പ്രതി ടെന്‍ഷന്‍ ശ്രീജിത്തിന് 14 വര്‍ഷം കഠിനതടവും 1,25,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണം. രണ്ടാം പ്രതി ഷഫീഖ്, ഏഴാം പ്രതി ഷൈജു എന്നിവര്‍ക്ക് എട്ടു വര്‍ഷം വീതം കഠിനതടവും 75,000 രൂപ വീതം പിഴയുമാണ് ശിക്ഷ.

പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം വീതം അധിക തടവ് അനുഭവിക്കണം. പ്രതികള്‍ അടക്കുന്ന പിഴത്തുകയില്‍ നിന്നും രണ്ട് ലക്ഷം രൂപ പരുക്കേറ്റ റൈജേഷിന് നല്‍കാനും കോടതി ഉത്തരവിട്ടു. വധശ്രമം, മാരകായുധം ഉപയോഗിച്ച് പരുക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.

2015 നവംബര്‍ 23ന് ഉച്ചയ്ക്ക് 1.15ഓടെ എരുവട്ടി കൊഴൂര്‍ നോര്‍ത്തിലെ ബോഡി വര്‍ക്ക് ഷോപ്പിലാണ് അക്രമം നടന്നത്. ബസ് ക്ലീനറായ റൈജേഷിനെ ബസിനുള്ളില്‍ വച്ച് സംഘം ചേര്‍ന്ന് മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു. അക്രമണത്തില്‍ കൈപ്പത്തി അറ്റുപോയ റൈജേഷിനെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയിലൂടെ കൈപ്പത്തി തുന്നിച്ചേര്‍ക്കുകയുമായിരുന്നു. ടെന്‍ഷന്‍ ശ്രീജിത്ത്, ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നിഖിലിനെ കൊലപ്പെടുത്തിയ കേസില്‍ നിലവില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുന്നയാളാണ്. ഇയാള്‍ക്ക് ശിക്ഷാ കാലയളവില്‍ തുടര്‍ച്ചയായി പരോള്‍ ലഭിക്കുന്നത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രേഷ്മയും റൈജേഷിനു വേണ്ടി അഭിഭാഷകൻ പി. പ്രേമരാജനും ഹാജരായി.

RSS worker Pinarayi's MK Raijesh attempted murder case; Three CPM workers sentenced to rigorous imprisonment and fine

Next TV

Related Stories
പാസ് ഇല്ലാതെ എത്തിയത് തടഞ്ഞു; പരിയാരം മെഡിക്കൽ കോളേജ്  സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

Apr 18, 2026 08:30 PM

പാസ് ഇല്ലാതെ എത്തിയത് തടഞ്ഞു; പരിയാരം മെഡിക്കൽ കോളേജ് സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

പാസ് ഇല്ലാതെ എത്തിയത് തടഞ്ഞു; പരിയാരം മെഡിക്കൽ കോളേജ് സെക്യൂരിറ്റി ജീവനക്കാരന്...

Read More >>
കണ്ണൂരിൽ സുഹൃത്തിനെ ചുറ്റിക  ഉപയോഗിച്ച് തലക്കടിച്ച് വീഴ്ത്തി ഓടിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു.

Apr 18, 2026 04:57 PM

കണ്ണൂരിൽ സുഹൃത്തിനെ ചുറ്റിക ഉപയോഗിച്ച് തലക്കടിച്ച് വീഴ്ത്തി ഓടിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു.

കണ്ണൂരിൽ സുഹൃത്തിനെ ചുറ്റിക ഉപയോഗിച്ച് തലക്കടിച്ച് വീഴ്ത്തി ഓടിയ യുവാവ് ട്രെയിൻ തട്ടി...

Read More >>
നാദാപുരം കല്ലാച്ചിയിൽ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ ; കേസെടുത്ത് പോലീസ്

Apr 18, 2026 04:51 PM

നാദാപുരം കല്ലാച്ചിയിൽ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ ; കേസെടുത്ത് പോലീസ്

നാദാപുരം കല്ലാച്ചിയിൽ വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ ; കേസെടുത്ത്...

Read More >>
വാൽപ്പാറ അപകടം ; പ്രിയപ്പെട്ടവര്‍ക്ക് നിറമിഴികളോടെ നാടിന്‍റെ യാത്രാമൊഴി,  ആറ് അധ്യാപകരടക്കം ഒന്‍പത് പേര്‍ക്കും അന്തിമോപചാരം അര്‍പ്പിച്ച് ആയിരങ്ങള്‍

Apr 18, 2026 02:26 PM

വാൽപ്പാറ അപകടം ; പ്രിയപ്പെട്ടവര്‍ക്ക് നിറമിഴികളോടെ നാടിന്‍റെ യാത്രാമൊഴി, ആറ് അധ്യാപകരടക്കം ഒന്‍പത് പേര്‍ക്കും അന്തിമോപചാരം അര്‍പ്പിച്ച് ആയിരങ്ങള്‍

പ്രിയപ്പെട്ടവര്‍ക്ക് നിറമിഴികളോടെ നാടിന്‍റെ യാത്രാമൊഴി, ആറ് അധ്യാപകരടക്കം ഒന്‍പത് പേര്‍ക്കും അന്തിമോപചാരം അര്‍പ്പിച്ച്...

Read More >>
ഗൾഫിൽ നിന്ന് വന്ന യുവാവ് മദ്യം കൊണ്ടുവരാത്തതിലും, മദ്യപിക്കാൻ പണം നൽകാത്തതിലും കുടുംബത്തെയടക്കം അക്രമിച്ചു ; പാനൂരിൽ  അഞ്ചുപേർക്കെതിരേ കേസ്

Apr 18, 2026 01:15 PM

ഗൾഫിൽ നിന്ന് വന്ന യുവാവ് മദ്യം കൊണ്ടുവരാത്തതിലും, മദ്യപിക്കാൻ പണം നൽകാത്തതിലും കുടുംബത്തെയടക്കം അക്രമിച്ചു ; പാനൂരിൽ അഞ്ചുപേർക്കെതിരേ കേസ്

ഗൾഫിൽ നിന്ന് വന്ന യുവാവ് മദ്യം കൊണ്ടുവരാത്തതിലും, മദ്യപിക്കാൻ പണം നൽകാത്തതിലും കുടുംബത്തെയടക്കം...

Read More >>
ചമ്പാട് യംഗ് മൈൻഡ്സ് ക്ലബിന്റെ നേതൃത്വത്തിൽ അണ്ടർ 11 ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു.

Apr 18, 2026 12:58 PM

ചമ്പാട് യംഗ് മൈൻഡ്സ് ക്ലബിന്റെ നേതൃത്വത്തിൽ അണ്ടർ 11 ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു.

ചമ്പാട് യംഗ് മൈൻഡ്സ് ക്ലബിന്റെ നേതൃത്വത്തിൽ അണ്ടർ 11 ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് ചമ്പാട് ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ...

Read More >>
Top Stories

News Roundup