(www.panoornews.in)പുലിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. മലക്കപ്പാറ ഷോളയാർ ഡാമിന് സമീപമുണ്ടായ സംഭവത്തിൽ ഇൻസൈ അമ്മാള്‍ (70) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് പുലി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ഷോളയാർ ഡാമിനടുത്ത് മകനൊപ്പമാണ് ഇൻസൈയമ്മാൾ താമസിച്ചിരുന്നത്. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ രാത്രിയിൽ പുറത്തിറങ്ങിയപ്പോഴാകാം വയോധികയെ പുലി ആക്രമിച്ചതെന്നാണ് കരുതുന്നത്.
പോലീസും വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി. മൃതദേഹം വാൽപ്പാറയിലെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു
Tiger attack in Thrissur; Elderly woman killed











































