(www.panoornews.in) കണ്ണൂരിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. കോറോം സെൻട്രൽ വായനശാലയ്ക്ക് സമീപത്തെ കെ.വി. രമിത (46) ആണ് മരിച്ചത്. വെള്ളിയാഴ്ച നാലിന് എടാട്ട് കോളേജ് റോഡിന് സമീപം ദേശീയപാതയിലാണ് അപകടം നടന്നത്.
ഗുരുതരമായി പരിക്കേറ്റ രമിതയെ ആദ്യം കണ്ണൂർ മെഡിക്കൽ കോളേജിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിൽ കഴിയവേയാണ് രമിത മരിച്ചത്.
ഭർത്താവ്: തെയ്യംകലാ കാരൻ സുരേഷ് കുമാർ പണിക്കർ. മക്കൾ: അജിൻ സുരേഷ് പണിക്കർ, അജന്യ (നഴ്‌സിങ് വിദ്യാർ ഥിനി). സഹോദരങ്ങൾ: രേഷ്മ (നീലേശ്വരം, എടത്തോട്), രഹ്ന (കണ്ണൂർ). ഞായറാഴ്ച രാവിലെ 11-ന് കോറോം രക്തസാക്ഷി സ്മാരക വായനശാലാപരി സരത്ത് പൊതുദർശനം. സം
A young woman died after losing control of her scooter and overturning in Kannur.












































