(www.panoornews.in)തലശ്ശേരി - പെരിങ്ങത്തൂർ - തൊട്ടിൽപാലം റൂട്ടിൽ സർവീസ് നടത്തുന്ന ജഗന്നാഥ് ബസ് കണ്ടക്ടർ ഇരിങ്ങണ്ണൂരിലെ കെ.വിഷ്ണുവിനെ ബസിൽ കയറി ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ.
തീക്കുനി വേളം സ്വദേശി കുഞ്ഞിപ്പറമ്പിൽ കെ.പി ശ്വേതിനെ (34) ആണ് ചൊക്ലി ഇൻസ്പെക്ടർ കെ.വി മഹേഷും സംഘവും പിടികൂടിയത്. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു. കേസിൽ ഇതുവരെ 4 പേർ അറസ്റ്റിലായി. വാണിമേൽ കൊടിയൂറ സ്വദേശി കുഞ്ഞിപ്പറമ്പത്ത് സൂരജ്, കുറ്റ്യാടി കായക്കൊടി നടുവണ്ണൂരിൽ താഴെപ്പാറയുള്ള പറമ്പത്ത് കെ.സി ബിനീഷ്, തൂണേരി കുഞ്ഞിത്തയ്യുള്ളതിൽ കെ.ടി സിജേഷ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.


ഒളിവിൽ കഴിയുന്ന പ്രധാന പ്രതികളായ നാദാപുരം വെള്ളൂരിലെ വിശ്വജിത്ത്, പെരിങ്ങത്തൂർ വട്ടക്കണ്ടി സവാദ് എന്നിവരടക്കമുള്ള പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി 19 ന് പരിഗണിക്കുന്നുണ്ട്. വധശ്രമമടക്കം ഒമ്പതോളം വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
One more person arrested in Peringathur bus conductor assault case; Theekuni native Swethin arrested
