ചമ്പാട്:(www.panoornews.in)മീത്തലെ ചമ്പാട് ജംഗ്ഷനിലെ കുഴി ഇരുചക്രവാഹന യാത്രികർക്ക് ഭീഷണിയായിരുന്നു. പലരും അപകടത്തിൽ പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അൽ ഹിക്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും, പ്രദേശവാസിയുമായ കാസിം ഹാജി കുഴിയടക്കാനുള്ള ചിലവ് പൂർണമായും താര വഹിക്കാമെന്ന് മീത്തലെ ചമ്പാട്ടെ ഓട്ടോ തൊഴിലാളികളെ അറിയിച്ചത്.
അതോടെ കുഴിയടക്കുന്ന ജോലി മീത്തലെ സി ഐ ടി യു ഓട്ടോ തൊഴിലാളി യൂണിയൻ ഏറ്റെടുത്തു. മണിക്കൂറുകൾകം അപകട കുഴി കോൺക്രീറ്റ് മിശ്രിതമുപയോഗിച്ച് അടച്ചു. ഓട്ടോ തൊഴിലാളി യൂണിയൻ സെക്രട്ടറി ഷിബിൻ അണിയേരി, എ.പി അനിൽകുമാർ, എം.രാജേഷ്, ടി.പി രാജേഷ്, ടി.കെ അനീഷ്, ചമ്പാട് വെസ്റ്റ് യുപി സ്കൂൾ പ്രസിഡണ്ട് നിഷാദ് എന്നിവർ നേതൃത്വം നൽകി.


ചമ്പാട് - കൂരാറ റോഡിലെ വലിയ കുഴിയും അടച്ചു. പൊന്ന്യം പാലം, കൂരാറ, തലശേരി, പാനൂർ ഭാഗങ്ങളിലേക്ക് ഇടതടവില്ലാതെ വാഹനങ്ങൾ കടന്നു പോകുന്ന വഴിയാണിത്. ഈ അപകട കുഴിയെ കുറിച്ച് ട്രൂ വിഷൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
Kasim Haji's good intentions, CITU auto workers' efforts; Accidental potholes at Chambad junction in Meetha sealed
