നാദാപുരം:(www.panoornews.in)നാദാപുരം ബസ് സ്റ്റാൻഡിൽ നിന്ന് അമ്മയുടെ ഒക്കത്തുള്ള കുഞ്ഞിന്റെ സ്വർണ്ണമാല മോഷ്ടിച്ച കേസിൽ കസ്റ്റഡിയിൽ എടുത്ത പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞു . പാലക്കാട് റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി വെങ്കിടേഷിന്റെ ഭാര്യ മഞ്ജു( 32) നെ നാദാപുരം പൊലീസ് കോസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി .


പ്രതിയെ കണ്ണൂർ വനിതാ ജയിലിൽ നിന്ന് നാദാപുരം പോലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു. പ്രതിയായ യുവതിയെ പരാതിക്കാരിയയായ അമ്മ തിരിച്ചറിഞ്ഞു. പിന്നാലെ പ്രതിയെ കണ്ണൂരിലെ വനിതാ ജയിലിലേക്ക് തിരിച്ചയച്ചു. വടകരയിൽ ബസ് യാത്രക്കാരിയുടെ മാല മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ മഞജുവിനെ യാത്രക്കാർ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയിരുന്നു . വടകരയിൽ രണ്ട് മോഷണക്കേസുകൾ മഞ്ജുവിനെതിരെയുണ്ട് .
ഈ കേസുകളിൽ വടകര കോടതി റിമാൻഡ് ചെയ്ത മഞ്ജു കണ്ണൂർ വനിതാ ജയിലിൽ കഴിയുന്നതിനിടെയാണ് നാദാപുരം പോലീസ് കസ്റ്റഡിയിൽ വാങ്ങിയത് . . കോടതിയുടെ അനുമതിയോടെ കഴിഞ്ഞ ദിവസം എ എസ് ഐ വിഷ്ണുവും സംഘവും കണ്ണൂരിലെ ജയിലിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു . തുടർന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകി അനുമതിനേടി മഞ്ജുവിനെ തെളിവെടുപ്പിന് നാദാപുരത്ത് എത്തിക്കുകയായിരുന്നു.
ജൂൺ നാല് തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. അമ്മയ്ക്കൊപ്പം സാധനം വാങ്ങാൻ എത്തിയതായിരുന്നു മകൾ. കുട്ടിയെ അമ്മ എടുത്തിരിക്കുകയായിരുന്നു. ഇവരുടെ പിറക് ചേർന്ന് നിന്ന പ്രതി നടക്കുന്നതും ഇരുവശത്തേക്കും നോക്കിയ ശേഷം മാല മോഷ്ടിക്കുന്നതും സിസിടിവിയിൽ പതിഞ്ഞിരുന്നു .
Case of theft of necklace from a child who had come with his mother at Nadapuram bus stand; Complainant identifies the accused who was taken into custody
