പാനൂർ:(www.panoornews.in)രാഷ്ട്രീയ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് 17 വർഷത്തോളം ചികിത്സയിലിരുന്ന് മരിച്ച സി പി എം പ്രവർത്തകൻ പാനൂർ വിളക്കോട്ടൂരിലെ കല്ലിങ്ങേന്റെ വിട ജ്യോതിരാ(43)ജിന് കണ്ണീരിൽ കുതിർന്ന വിട. 2009ൽ വീട്ടിൽ അതിക്രമിച്ചു കയറിയ ആർ.എസ്.എസ് ബിജെപി പ്രവർത്തകർ ജ്യോതി രാജിനെ അക്രമിക്കുകയായിരുന്നു. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ജ്യോതിരാജിൻ്റെ കാൽ മുറിച്ചു മാറ്റിയിരുന്നു. അന്തിമോപചാരമർപ്പിക്കാൻ നിരവധി സി പി എം പ്രവർത്തകരും, നേതാക്കളും വസതിയിലെത്തി.


സിപിഎം ജില്ലാ സെക്രട്ടറി കെകെ രാഗേഷ്, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കാരായി രാജൻ, എം സുരേന്ദ്രൻ, പി ഹരീന്ദ്രൻ, പാനൂർ ഏരിയ സെക്രട്ടറി കെഇ കുഞ്ഞബ്ദുള്ള, പൊയിലൂർ ലോക്കൽ സെക്രട്ടറി വിഎം ചന്ദ്രൻ , കെപി മോഹനൻ എംഎൽഎ, മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഒകെ വാസു, പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ ശൈലജ, തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് സക്കീന തെക്കയിൽ, കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.അനിൽകുമാർ അടക്കമുള്ള നേതാക്കളും, നിരവധി പാർട്ടി പ്രവർത്തകരും വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. രാത്രി എട്ടുമണിയോടെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.
Farewell to Jyoti Raj, a victim of political violence; CPM leaders and activists pay their last respects.
