കണ്ണൂർ :(www.panoornews.in)പിഎസ്‍സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി നടത്തിയ കേസിൽ പിടിയിലായ പെരളശ്ശേരി സ്വദേശി എൻ.പി.മുഹമ്മദ് സഹദിന്റെ (25) സുഹൃത്തും പിടിയിൽ. പെരളശ്ശേരി ചെറുമാവിലായി സ്വദേശിയെയാണ് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് വിവരം. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് സഹദിന്റെ സുഹൃത്തിനെ പിടികൂടിയത്.
ശനിയാഴ്ച സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കിടെ പിഎസ്‍സി വിജിലൻസ് സംഘത്തെക്കണ്ട് പയ്യാമ്പലം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പരീക്ഷാഹാളിൽനിന്ന് ഇറങ്ങിയോടിയ സഹദിനെ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. ഷർട്ടിന്റെ കോളറിൽ മൈക്രോ ക്യാമറ ഘടിപ്പിച്ച് ചോദ്യക്കടലാസിന്റെ ദൃശ്യം പുറത്തെത്തിച്ച് ബ്ലൂടൂത്ത് വഴി ഉത്തരങ്ങൾ കേട്ടെഴുതുമ്പോഴാണ് വിജിലൻസ് സംഘം എത്തിയത്. സഹദിനെ കോടതി റിമാൻഡ് ചെയ്തു
Hi-tech cheating in PSC exam in Kannur; Friend who helped Muhammad Sahad is also in custody
