Nov 15, 2025 07:54 PM

(www.panoornews.in)പാലത്തായിയില്‍ അധ്യാപകന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവ് കെ. പത്മരാജന് മരണംവരെ ജീവപര്യന്തം തടവും, പിഴയും. ബലാത്സംഗത്തിനാണ് മരണം വരെ ജീവപര്യന്തം.

ഒരു ലക്ഷം രൂപ പിഴയുമുണ്ട്. ഇതുകൂടാതെ മറ്റു പോക്‌സോ വകുപ്പുകളില്‍ 40വര്‍ഷം തടവും ഒരു ലക്ഷം പിഴയും തലശേരി അതിവേഗ പോക്‌സോ കോടതി ജഡ്ജി എ.ടി ജലജറാണി വിധിച്ചത്. 376 (എബി), 376 (2)(എഫ്), 354ബി വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയത്.

2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയില്‍ കണ്ണൂര്‍ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്‌കൂളിനകത്തും പുറത്തും വെച്ച് മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് അധ്യാപകനും ബി.ജെ.പി നേതാവുമായ കെ.പത്മരാജന്‍ കുറ്റക്കാരനാണ് കണ്ടെത്തിയത്. അധ്യാപകനെതിരായ പരാതി തലശേരി ഡിവൈ.എസ്.പി പാനൂര്‍ പോലീസിനാണ് കൈമാറിയത്.

തുടര്‍ന്ന് പൊലീസ് അന്വേഷണത്തില്‍ പരാതി വ്യാജമാണെന്നായിരുന്നു ആദ്യ കണ്ടെത്തല്‍. എന്നാല്‍, പ്രതിക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധം ശക്തമായി. 2020 ഏപ്രില്‍ 15ന് ബന്ധു വീട്ടില്‍ ഒളിവില്‍ കഴിഞ്ഞ പത്മരാജനെ അറസ്റ്റ് ചെയ്തു. ഇതിനിടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പോക്‌സോ വകുപ്പ് ചുമത്താതെ 90 ദിവസം തികയുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പ് ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി.

അഞ്ച് അന്വേഷണസംഘങ്ങള്‍ മാറിമാറി അന്വേഷിച്ച കേസില്‍ 2021 മേയില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. 2024 ഫെബ്രുവരിയില്‍ തുടങ്ങിയ വിചാരണക്കൊടുവിലാണ് തലശ്ശേരി പോക്‌സോ കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും ശിശുദിനത്തില്‍ അതിജീവിതയ്ക്ക് നീതി ലഭിച്ചെന്നുമാണ് ഇന്നലെ പ്രോസിക്യൂഷന്‍ പ്രതികരിച്ചത്. ശിക്ഷ വിധിക്കുന്നതിന് മുമ്പായി ഇന്ന് രാവിലെ നടന്ന അവസാന വാദത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പ്രതിയുടെ കുടുംബവും പ്രായവും പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.

പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്യേണ്ടി വന്നാല്‍ ഉത്തരവാദികള്‍ മതതീവ്രവാദികള്‍ എന്നും പ്രതിഭാഗത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണ് പ്രതിഭാഗം വാദിച്ചു. ഭാര്യയും മക്കളും അമ്മയും അടങ്ങുന്ന കുടുംബമാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും പ്രതി കോടതിയില്‍ ആവശ്യപ്പെട്ടു. കേസിന്റെ മെറിറ്റാണ് പരിശോധിച്ചതെന്ന് കോടതി മറുപടി നല്‍കി. പ്രോസിക്യൂഷന് വേണ്ടി പി.എം ഭാസുരി ഹാജരായി.

Palathayi rape case; BJP leader teacher sentenced to life imprisonment till death, sentence details are as follows...

Next TV

Top Stories










News Roundup






Entertainment News