പാനൂർ : (www.panoornews.in)തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് ഒഴികെയുള്ള 18 വാർഡുകൾ, മൊകേരി പഞ്ചായത്തിലെ 15 വാർഡ്, കുന്നോത്തു പറമ്പ് പഞ്ചായത്തിലെ 23 വാർഡുകൾ എന്നിവ ഉൾപ്പെടുന്നതാ ണ് ജില്ല പഞ്ചായത്ത് കൊളവല്ലൂർ ഡിവിഷൻ.
കഴിഞ്ഞതവണ 1000ൽപരം വോട്ടുകൾക്ക് എൽ.ഡി.എഫിലെ ഉഷ രയരോത്ത് (ആർ.ജെ.ഡി) ആണ് ജയിച്ചത്. എന്തുവിലകൊടു ത്തും സീറ്റ് പിടിച്ചെടുക്കുകയാണ് യു.ഡി.എഫ് ലക്ഷ്യം. കോൺഗ്രസിൽനിന്ന് മുസ്ലിം ലീഗ് ചോദിച്ചു വാങ്ങിയ ഡിവിഷനിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കടവത്തൂരിലെ സി.കെ. മുഹമ്മദലിയാ ണ് സ്ഥാനാർഥി.
ഇദ്ദേഹത്തിനിത് കന്നിയങ്കമാണ്. എം.എസ്.എഫ് ചാക്യാർക്കുന്ന് ശാഖ പ്രസിഡൻറായി പൊതുരംഗത്തെത്തി. സർ സയ്യിദ് കോളജ് യൂനിറ്റ് സെക്രട്ടറി, പെരിങ്ങളം മണ്ഡലം ജനറൽ സെക്രട്ടറി, പ്രസിഡന്റ്, കണ്ണൂർ ജില്ല പ്രസിഡൻ്റ്, തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി, പെരിങ്ങളം മണ്ഡലം ജനറൽ സെക്രട്ടറി, കണ്ണൂർ ജില്ല സെക്രട്ടറി, കെ.എച്ച്.എസ്.ടി.യു ജില്ല സെക്രട്ടറി, സംസ്ഥാന പ്രവർത്തക സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
RJD must win in Kolavallur division of district panchayat; Muslim League also has a proud fight
































