ഗർഭിണി ജീവനൊടുക്കിയ സംഭവം ; ഭർത്താവിനും ഭർതൃമാതാവിനും എതിരെ കേസ്

ഗർഭിണി ജീവനൊടുക്കിയ സംഭവം ;  ഭർത്താവിനും ഭർതൃമാതാവിനും എതിരെ കേസ്
Nov 27, 2025 12:13 PM | By Rajina Sandeep

(www.panoornews.in)വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനും എതിരെ കേസ്. മാട്ടുമല മാക്കോത്ത് വീട്ടിൽ ഷാരോണിനും മാതാവ് രജനിക്കുമെതിരെ പ്രേരണ കുറ്റം ചുമത്തിയാണ് വരന്തിരപ്പിള്ളി പൊലീസ് കേസെടുത്തത്. മരിച്ച അർച്ചനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി.

യുവതിയെ തുടര്‍ച്ചയായി മര്‍ദിക്കുമായിരുന്നുവെന്ന് കുടുംബ ആരോപിച്ചു. യുവതി പഠിക്കുന്ന കോളജില്‍ എത്തി അവിടെവെച്ച് മര്‍ദിച്ചിരുന്നു. മര്‍ദനം കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ യുവതിയുടെ വീട്ടില്‍ വിവരം അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ആറ് മാസം മുൻപാണ് അർ‌ച്ചനയും ഷാരോണും പ്രണയിച്ച് വിവാഹം കഴിച്ചത്. ഇതിന് ശേഷം വീട്ടുകാരുമായി ബന്ധപ്പെടാൻ അർച്ചനയെ ഷാരോൺ അനുവദിച്ചിരുന്നില്ലെന്ന് കുടുംബം പറയുന്നു.

തീ കൊളുത്തി മരിച്ച നിലയിലാണ് അർച്ചനയെ കണ്ടെത്തിയത്. നാലുമണിയോടെ വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിൽവെച്ച് തീ കൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാമെന്നാണ് സംശയം. ഷാരോണിന്റെ അമ്മയാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടത്.

Pregnant woman commits suicide; Case filed against husband and mother-in-law

Next TV

Related Stories
ചമ്പാട് മാക്കുനിയിൽ  കടന്നൽ കൂട്ട  ആക്രമണം ; കൂത്തുപറമ്പ് സ്വദേശിക്ക് കുത്തേറ്റു

Nov 27, 2025 09:33 PM

ചമ്പാട് മാക്കുനിയിൽ കടന്നൽ കൂട്ട ആക്രമണം ; കൂത്തുപറമ്പ് സ്വദേശിക്ക് കുത്തേറ്റു

ചമ്പാട് മാക്കുനിയിൽ കടന്നൽ കൂട്ട ആക്രമണം ; കൂത്തുപറമ്പ് സ്വദേശിക്ക്...

Read More >>
ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കേസ് ;  മകളുടെ ഭർത്താവിനെ വെറുതെ വിട്ട് തലശേരി  കോടതി

Nov 27, 2025 08:30 PM

ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കേസ് ; മകളുടെ ഭർത്താവിനെ വെറുതെ വിട്ട് തലശേരി കോടതി

ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ കേസ് ; മകളുടെ ഭർത്താവിനെ വെറുതെ വിട്ട് തലശേരി ...

Read More >>
വടകരയിൽ ട്രെയിൻ തട്ടി സംസാര - കേൾവി ശേഷികളില്ലാത്ത  മധ്യവയസ്കന് ദാരുണാന്ത്യം

Nov 27, 2025 08:07 PM

വടകരയിൽ ട്രെയിൻ തട്ടി സംസാര - കേൾവി ശേഷികളില്ലാത്ത മധ്യവയസ്കന് ദാരുണാന്ത്യം

വടകരയിൽ ട്രെയിൻ തട്ടി സംസാര - കേൾവി ശേഷികളില്ലാത്ത മധ്യവയസ്കന്...

Read More >>
നിയമം നിയമത്തിൻ്റെ വഴിക്ക് നടക്കട്ടെ ; രാഹുൽ വിഷയത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം പി.

Nov 27, 2025 08:03 PM

നിയമം നിയമത്തിൻ്റെ വഴിക്ക് നടക്കട്ടെ ; രാഹുൽ വിഷയത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം പി.

നിയമം നിയമത്തിൻ്റെ വഴിക്ക് നടക്കട്ടെ ; രാഹുൽ വിഷയത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം...

Read More >>
ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശിയായ പത്താം ക്ലാസുകാരനെ  കാണാനില്ല ;  നാടെങ്ങും തിരഞ്ഞ് ഉറ്റവർ, തലശേരിയിലെത്തിയതായി സ്ഥിരീകരണം

Nov 27, 2025 06:06 PM

ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശിയായ പത്താം ക്ലാസുകാരനെ കാണാനില്ല ; നാടെങ്ങും തിരഞ്ഞ് ഉറ്റവർ, തലശേരിയിലെത്തിയതായി സ്ഥിരീകരണം

ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശിയായ പത്താം ക്ലാസുകാരനെ കാണാനില്ല ; നാടെങ്ങും തിരഞ്ഞ് ഉറ്റവർ, തലശേരിയിലെത്തിയതായി...

Read More >>
ബാംഗ്ലൂരിൽ ബൈക്ക് അപകടം ;  കണ്ണൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Nov 27, 2025 05:35 PM

ബാംഗ്ലൂരിൽ ബൈക്ക് അപകടം ; കണ്ണൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

ബാംഗ്ലൂരിൽ ബൈക്ക് അപകടം ; കണ്ണൂർ സ്വദേശിയായ യുവാവിന്...

Read More >>
Top Stories

News Roundup