തീപിടുത്തം ; വടകര ബ്ലോക്ക് എംപ്ലോയീസ് കോ ഓപറേറ്റിവ് സൊസൈറ്റി കെട്ടിടത്തിൽ നാശനഷ്ടം

തീപിടുത്തം ; വടകര ബ്ലോക്ക് എംപ്ലോയീസ് കോ ഓപറേറ്റിവ് സൊസൈറ്റി കെട്ടിടത്തിൽ നാശനഷ്ടം
Nov 29, 2025 01:31 PM | By Rajina Sandeep

(www.panoornews.in)ഓർക്കാട്ടേരിയിലെ വടകര ബ്ലോക്ക് എംപ്ലോയീസ് കോ ഓപറേറ്റിവ് സൊസൈറ്റി കെട്ടിടത്തിന് തീപിടിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ സൊസൈറ്റിയിലെ യുപിഎസ് ബാറ്ററിയിൽ നിന്നാണ് തീപിടിച്ചത്.

ഇൻവർട്ടറും ബാറ്ററിയും വയറിങ്ങും എല്ലാം കത്തി നശിച്ചിരുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പറയപ്പെടുന്നു. വടകരയിൽനിന്ന് ഫയർഫോഴ്സിൻ്റെ രണ്ട് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

പുക മൂലം കെട്ടിടത്തിൽ കടക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു. വടകരയിൽനിന്ന് അഡ്വാൻസ് റെസ്ക്യൂ‌ ടെൻഡർ വാഹനം വരുത്തി എക്സ്ഹോസ്റ്റ് ബ്ലോവർ സംവിധാനം ഉപയോഗിച്ച് പുക മുഴുവൻ ഇല്ലാതാക്കിയ ശേഷമാണ് കെട്ടിടത്തിൽ എത്രത്തോളം അപകട സാധ്യതയുണ്ടെന്ന് പരിശോധിക്കാനായത്.

വടകര ഫയർ സ്റ്റേഷൻ ഓഫീസർ വാസത്ത് ചെയ്യച്ചൻ കണ്ടിയുടെ നേതൃത്വത്തിൽ അസി.സ്റ്റേഷൻ ഓഫീസർമാരായ കെ എം ഷമേജ് കുമാർ, എം കെ ഗംഗാധരൻ, സിനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആർ ദീപക്, ഡ്രൈവർമാരായ പി കെ റിനീഷ്, കെ വി അനിത്ത് കുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എം ലിജു. എം ടി റാഷിദ്, പി അഗീഷ്, ഷാജൻ കെ ദാസ്, ഹോം ഗാർഡുമാരായ ആർ രതീഷ്, കെ ബി സുരേഷ് കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Fire; Damage to Vadakara Block Employees Cooperative Society building

Next TV

Related Stories
ചൂട് അസഹനീയം, നാദാപുരം പുറമേരിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു ; യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി

May 2, 2026 08:22 PM

ചൂട് അസഹനീയം, നാദാപുരം പുറമേരിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു ; യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി

ചൂട് അസഹനീയം, നാദാപുരം പുറമേരിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു ; യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ അപകടം...

Read More >>
നാദപുരത്തെ എടച്ചേരി ജമീല കൊലക്കേസ് ; ഭാര്യയെ വെട്ടിക്കൊന്ന് മുങ്ങിയ പ്രതി 26 വർഷങ്ങൾക്ക് ശേഷം  പിടിയിൽ

May 2, 2026 06:10 PM

നാദപുരത്തെ എടച്ചേരി ജമീല കൊലക്കേസ് ; ഭാര്യയെ വെട്ടിക്കൊന്ന് മുങ്ങിയ പ്രതി 26 വർഷങ്ങൾക്ക് ശേഷം പിടിയിൽ

നാദപുരത്തെ എടച്ചേരി ജമീല കൊലക്കേസ് ; ഭാര്യയെ വെട്ടിക്കൊന്ന് മുങ്ങിയ പ്രതി 26 വർഷങ്ങൾക്ക് ശേഷം ...

Read More >>
വീട്ടിൽ നിന്ന് ഇറങ്ങിയത് ജോലിക്കായി; അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പമ്പയാറ്റിൽ

May 2, 2026 04:27 PM

വീട്ടിൽ നിന്ന് ഇറങ്ങിയത് ജോലിക്കായി; അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പമ്പയാറ്റിൽ

വീട്ടിൽ നിന്ന് ഇറങ്ങിയത് ജോലിക്കായി; അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം...

Read More >>
പാനൂരിലെ പ്രമുഖ ചിത്രകാരനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിൽ എഴുതിയ *തതൻ എന്ന നോവലിൻ്റെ പ്രകാശനം പാനൂരിൽ നടന്നു

May 2, 2026 02:37 PM

പാനൂരിലെ പ്രമുഖ ചിത്രകാരനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിൽ എഴുതിയ *തതൻ എന്ന നോവലിൻ്റെ പ്രകാശനം പാനൂരിൽ നടന്നു

പാനൂരിലെ പ്രമുഖ ചിത്രകാരനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിൽ എഴുതിയ *തതൻ എന്ന നോവലിൻ്റെ പ്രകാശനം പാനൂരിൽ...

Read More >>
മുംബൈയിലെ നാലംഗ കുടുംബത്തിന്‍റെ മരണത്തിൽ ദുരൂഹത

May 2, 2026 02:06 PM

മുംബൈയിലെ നാലംഗ കുടുംബത്തിന്‍റെ മരണത്തിൽ ദുരൂഹത

മുംബൈയിലെ നാലംഗ കുടുംബത്തിന്‍റെ മരണത്തിൽ...

Read More >>
കണ്ണൂരിൽ വീണ്ടും വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്

May 2, 2026 01:39 PM

കണ്ണൂരിൽ വീണ്ടും വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്

കണ്ണൂരിൽ വീണ്ടും വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ്...

Read More >>
Top Stories

News Roundup

Entertainment News