(www.panoornews.in)നാദാപുരം എടച്ചേരി ജമീല വധക്കേസിലെ പ്രതി 26 വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഹമീദിനെ കാസർഗോഡ് അടൂരിൽ നിന്നാണ് അന്വേഷണ സംഘം അതിവിദഗ്ധമായി പിടികൂടിയത്.
അമ്മയ്ക്ക് നീതി ലഭിക്കാൻ മക്കൾ വർഷങ്ങളായി നടത്തിയ പോരാട്ടമാണ് വിജയം കണ്ടത്. സ്വന്തം ഭാര്യയെ വെട്ടിക്കൊന്ന ശേഷം നാടുവിട്ട ഇയാൾ വർഷങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു. ജമീലയെ തലക്കടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തുകയായിരുന്നു .
പ്രതിയുടെ ഫോട്ടോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത് .ആദൂർ സ്റ്റേഷൻ പരിധിയിൽ മത്സവിൽപ്പനക്കാരനായി കഴിഞ്ഞുവരികയായിരുന്നു പ്രതി . പ്രതിയെ എടച്ചേരി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് വരും
Nadapuram Edachery Jameela murder case: Accused who hacked his wife to death and drowned arrested after 26 years










































