ഗുണ്ടൽപേട്ടിലെ ചാമരാജനഗറിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് കോഴിക്കോട് സ്വദേശികൾക്ക് ദാരുണാന്ത്യം.

ഗുണ്ടൽപേട്ടിലെ  ചാമരാജനഗറിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് കോഴിക്കോട് സ്വദേശികൾക്ക് ദാരുണാന്ത്യം.
Apr 15, 2026 10:59 AM | By Rajina Sandeep

(www.panoornews.in)ബംഗളൂരു കർണാടകയിലെ ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് കോഴിക്കോട് സ്വദേശികൾക്ക് ദാരുണാന്ത്യം. ഒരാൾ ഗുരുതരാവസ്ഥയിൽ. ബേപ്പൂർ ‍ നടുവട്ടം അസ്മ ഹൗസില്‍ വി.കെ. മുഹമ്മദ് അജീര്‍ (38), സഹോദരി ആയിഷ നൂറി (41), ഇവരുടെ മകൾ നൂഫിയ മുബാറക്ക് (18) എന്നിവരാണ് മരിച്ചത്. ഇവരുടെ മകന്‍ നഹിയാന്‍ മുബാറക്ക് (ഒമ്പത്) ഗുരുതരവസ്ഥയില്‍ ഗുണ്ടല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രയില്‍ ചികിത്സയിലാണ്.മരിച്ച മുഹമ്മദ് അജീർ ബംഗളുരു ബി.ഇ.എം.എല്ലിൽ ഉദ്യോഗസ്ഥനായിരുന്നു.

ഗുണ്ടല്‍പേട്ട് താലൂക്കിലെ ചാമരാജ് നഗര്‍ ജില്ലയിലെ മലപുരയിൽ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് അപകട. ഗുണ്ടൽപേട്ടിൽനിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ടിപ്പർ ലോറി കുടുംബം സഞ്ചരിച്ചിരുന്ന ബ്രെസ കാറിൽ ചെന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അയിഷ നൂറിയും നൂഫിയയും സംഭവസ്ഥലത്തുതന്നെ മരിച്ചു.

പൊലീസ് സംഭവസ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മുഹമ്മദ് അജീറിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഗുണ്ടല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി നടക്കുന്നതായി പൊലീസ് വ്യക്തമാക്കി. ആയിഷ നൂറി, നൂഫിയ മുബാറക്ക് എന്നിവരുടെ മൃതദേഹം മൈസൂരു സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പ്രവേശിപ്പിച്ചു.

Three Kozhikode natives met a tragic end when a car and a tipper lorry collided in Chamarajanagar, Gundalpet.

Next TV

Related Stories
സ്വാതന്ത്ര സമര സേനാനി ന്യൂമാഹിയിലെ എടോളി അച്യുതൻ നായർ ഇനി ഓർമ്മ ; സംസ്ക്കാരം വെള്ളിയാഴ്ച

Apr 15, 2026 10:03 PM

സ്വാതന്ത്ര സമര സേനാനി ന്യൂമാഹിയിലെ എടോളി അച്യുതൻ നായർ ഇനി ഓർമ്മ ; സംസ്ക്കാരം വെള്ളിയാഴ്ച

സ്വാതന്ത്ര സമര സേനാനി ന്യൂമാഹിയിലെ എടോളി അച്യുതൻ നായർ ഇനി ഓർമ്മ ; സംസ്ക്കാരം...

Read More >>
കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Apr 15, 2026 09:46 PM

കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക്...

Read More >>
യു ട്യൂബ് നോക്കി പടക്കം പൊട്ടിച്ചു ; കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Apr 15, 2026 08:17 PM

യു ട്യൂബ് നോക്കി പടക്കം പൊട്ടിച്ചു ; കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

യു ട്യൂബ് നോക്കി പടക്കം പൊട്ടിച്ചു ; കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക്...

Read More >>
എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ താരം റിന്‍സിയടക്കം 3 പേർ പിടിയില്‍

Apr 15, 2026 07:50 PM

എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ താരം റിന്‍സിയടക്കം 3 പേർ പിടിയില്‍

എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ താരം റിന്‍സിയടക്കം 3 പേർ...

Read More >>
അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന് തിരിച്ചടി ; കോളേജിന്റെ മിച്ചഭൂമി ഇ‌ടപാടുകൾ റദ്ദാക്കി, ഭൂമി തിരിച്ചെടുക്കാൻ ഉത്തരവ്

Apr 15, 2026 07:36 PM

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന് തിരിച്ചടി ; കോളേജിന്റെ മിച്ചഭൂമി ഇ‌ടപാടുകൾ റദ്ദാക്കി, ഭൂമി തിരിച്ചെടുക്കാൻ ഉത്തരവ്

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന് തിരിച്ചടി ; കോളേജിന്റെ മിച്ചഭൂമി ഇ‌ടപാടുകൾ റദ്ദാക്കി, ഭൂമി തിരിച്ചെടുക്കാൻ...

Read More >>
മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന്  പിന്നാലെ ജീവനൊടുക്കി യുവതി ; രണ്ട് കേസുകൾ റജിസ്റ്റർ ചെയ്ത് പൊലീസ്

Apr 15, 2026 12:38 PM

മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ജീവനൊടുക്കി യുവതി ; രണ്ട് കേസുകൾ റജിസ്റ്റർ ചെയ്ത് പൊലീസ്

മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ജീവനൊടുക്കി യുവതി ; രണ്ട് കേസുകൾ റജിസ്റ്റർ ചെയ്ത്...

Read More >>
Top Stories

News Roundup