കോഴിക്കോട് നിന്നും 16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് കൊളവല്ലൂർ പൊലീസിന് കൈമാറി ; പുല്ലൂക്കര സ്വദേശി സുഹൈലിനായി ഊർജിത തിരച്ചിൽ, പ്രതികളുടെ  പാസ്പോർട്ട് പിടിച്ചെടുത്തു.
adimage

adimage
2026-06-27T22:13:00

#Rape #Chettakandy #Police Case #Suhail #Pulookara

പുല്ലൂക്കര:(www.panoornews.in)  കോഴിക്കോട് ചേവായൂരിൽനിന്ന് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി കൊളവല്ലൂർ ചെറ്റക്കണ്ടിയിലെ വാടകവീട്ടിൽ തടങ്കലിലാക്കി പീഡിപ്പിച്ചെന്ന പരാതിയിൽ ചേവായൂർ പൊലീസ് റജിസ്‌റ്റർ ചെയ്ത കേസ് കൊളവല്ലൂർ പൊലീസിനു കൈമാറി. സംഭവത്തിൽ ചൊക്ലി പുല്ലൂക്കര സ്വദേശി സുഹൈലിനു (35) വേണ്ടി കൊളവല്ലൂർ പൊലീസ് വ്യാപക അന്വേഷണം തുടങ്ങി.

പുല്ലുക്കരയിലെ യൂത്ത് ലീഗ് പ്രവർത്തകനായ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സിപിഎം പ്രവർത്തകനായ സുഹൈൽ. കേസിലെ മറ്റു പ്രതികളായ പേരാമ്പ്ര സ്വദേശികൾ ആത്മജ്(25), വസീം(25) എന്നിവരുടെ മുൻകൂർ ജാമ്യ ഹർജി കോടതി തള്ളിയ സാഹചര്യത്തിൽ ഇവർ ഉടനെ പിടിയിലാകുമെന്ന് ചേവായൂർ പൊലീസ് പറഞ്ഞു. വിദേശത്തേ ക്കു കടക്കാതിരിക്കാൻ പാസ്പോർട്ടും അനുബന്ധ രേഖകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊളവല്ലൂർ ചെറ്റക്കണ്ടിയിൽ നിന്നു പൊലീസ് രക്ഷപ്പെടുത്തിയ പെൺകുട്ടി കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സിഡബ്ല്യുസി) നേതൃത്വ ത്തിലുള്ള എൻട്രി ഹോമിൽ തുടരുകയാണ്. കുട്ടിയുടെ മാനസിക ആരോഗ്യം മെച്ചപ്പെടുന്ന സാഹ ചര്യത്തിൽ കൗൺസലിങ്ങിനു ശേഷം വീട്ടുകാർക്കു കൈമാറുമെന്ന് സിഡബ്ല്യുസി ചെയർപേഴ്സൻ പറഞ്ഞു.

മേയ് 15നാണ് കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ ചേവായൂർ പൊലീസിൽ പരാതി നൽകിയത്. ആത്മജ്, വസീം എന്നിവർ കാറിൽ കൊണ്ടുപോ കുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവാവ് പിന്നീട് തട്ടിക്കൊണ്ടു പോയെന്നാണ് പരാതി. പ്രതികൾ നെടുമ്പാശ്ശേരിയിൽ എത്തിച്ച പെൺകുട്ടി പിന്നീട് രക്ഷപ്പെട്ട് തൃശൂരിലെത്തി.

അവിടെ നിന്നു കോഴിക്കോട്ടേക്കു വരുന്ന വഴി ബസിൽ ഉറങ്ങിപ്പോയതിനാൽ കണ്ണൂരിലെ ത്തുകയായിരുന്നെന്നാണ് കുട്ടി യുടെ മൊഴി. കണ്ണൂർ ബസ് സ്‌റ്റാൻഡിൽ നിന്ന് കുട്ടിയെ സുഹൈൽ ചെറ്റക്കണ്ടിയിലെ വാടക വീട്ടിലെത്തിച്ചു. ഒരു മാസത്തോളം അവിടെ താമസിപ്പിച്ചു പീഡിപ്പിച്ചതായാണ് കുട്ടി പൊലീസിനു മൊഴി നൽകിയത്.

പെൺകുട്ടിയെ കാണാതായി 36 ദിവസത്തിനു ശേഷമാണ് കൊളവല്ലൂർ പൊലീസ് കഴിഞ്ഞ ദിവസം വീട് വളഞ്ഞു രക്ഷപ്പെടു ത്തിയത്. പൊലീസ് എത്തും മുൻപ് അഞ്ചംഗ സംഘം കടന്നുകളയുകയായിരുന്നു.

Content Highlight: The case of abduction and rape of a 16-year-old girl from Kozhikode has been handed over to the Kolavallur police; an intensive search is underway for Suhail, a native of Pullukkara, and the passports of the accused have been seized.

#Rape #Chettakandy #Police Case #Suhail #Pulookara

adimage

Next TV

adimage
Top Stories










News Roundup






Entertainment News





adimage