Aug 29, 2025 11:17 AM

പാനൂർ:(www.panoornews.in)  പാനൂർ മേഖലയിൽ വിദ്യാർത്ഥികൾക്കിടയിൽ ലഹരിയായി ജെവിഫ്ലക്സ് ഗം . ലഹരിയായി ജെവി ഫ്ലക്സ് ഗം ഉപയോഗിക്കുന്ന സംഭവത്തിൽ പാനൂർ പൊലീസും, കൊളവല്ലൂർ പൊലീസും അന്വേഷണം തുടങ്ങി.പാനൂർ പൊലിസ് സ്റ്റേഷൻ പരിധിയിൽ ഈ ലഹരിക്കടിമപ്പെട്ട് മാനസിക നില തകർന്ന നിലയിൽ വിദ്യാർഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതി പിന്നാലെയാണ് അന്വേഷണം. ഇടയ്ക്കിടെ അക്രമാസക്തനാകുന്ന വിദ്യാർത്ഥി അഞ്ചരക്കണ്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

പാനൂർ, കൊളവല്ലൂർ പൊലിസ് സ്റ്റേഷൻ പരിധിയിൽ വിദ്യാർഥികൾക്കിടയിൽ ഇത്തരത്തിൽ ലഹരി ഉപയോഗം കണ്ടെത്തിയിട്ടുണ്ട്. വിവിധ സ്കൂളുകളിൽ പെട്ട 40 ഓളം വിദ്യാർത്ഥികൾ ഈ ലഹരി ഉപയോഗിക്കുണ്ടെന്നാണ് വിദ്യാർത്ഥികളിൽ നിന്നു തന്നെ ലഭിച്ച വിവരമത്രെ. ഇതേ തുടർന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം പാനൂരിലുൾപ്പടെ കടകളിൽ കയറി മുന്നറിയിപ്പ് നൽകി വരികയാണ്.

ജോലിക്കാർക്കല്ലാതെ കുട്ടികൾക്ക് ഒരു കാരണവശാലും ഇവ വിൽപ്പന നടത്തരുതെന്നും, സംശയാസ്പദ സാഹചര്യമുണ്ടായാൽ ഉടൻ പോലീസിലറിയിക്കണമെന്നുമാണ് നിർദ്ദേശം. മരം, ലോഹം, ടൈൽ, പ്ലാസ്റ്റിക് തുടങ്ങിയവ ഒട്ടിക്കുന്നതിനായി ഉപയോഗിക്കുന്ന റബറൈസ്‌ഡ് ഗം ആണ് ജെവി ഫ്ലക്സ്. വിഷപദാർഥങ്ങളും അസംസ്കൃത വസ്തുക്കളും ഉപയോഗിച്ച് നിർമിക്കു ന്നതാണിത്.


ഇത്തരം പദാർഥങ്ങൾ വിദ്യാർഥികൾക്ക് എത്തിച്ചു നൽകുന്നതിന് പാനൂർ കേന്ദ്രീകരിച്ച് സംഘം പ്രവർത്തിക്കുന്നുവെന്നും സൂചനയുണ്ട്.. 2018ലും സമാനമായ കേസ് പാനൂരിലുണ്ടായിരുന്നു.


കൊളവല്ലൂർ പൊലിസ് സ്റ്റേഷൻ പരിധിയിലെ ചില വിദ്യാർഥികളും ഇതിന് അടിമകളായതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലിസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. മുമ്പും ലഹരിക്കായി വിദ്യാർഥികൾ വൈറ്റ്നർ ഉപയോഗിക്കുന്നതായി റിപോർട്ട് ഉണ്ടായിരുന്നു

Parents and teachers warned, JV Flux gum has become addictive among students in the Panur region; Shocking information that many children are addicted, police have intensified surveillance

Next TV

Top Stories










News Roundup