(www.panoornews.in)എരഞ്ഞിപ്പാലത്ത് ഇരുപത്തിയൊന്നുകാരിയെ സുഹൃത്തിൻ്റെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് ബഷീറുദ്ദീൻ കസ്റ്റഡിയിൽ . അത്തോളി തോരായി സ്വദേശി ആയിഷ റഷയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അത്തോളി തോരായി സ്വദേശിനി ആയിഷ റഷയെ ഇന്നലെ രാത്രിയാണ് ആൺ സുഹൃത്ത് ബഷീറുദ്ദീൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിയപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. യുവതി ആത്മഹത്യ ചെയ്തെന്നാണ് ഇയാൾ ആശുപത്രിയിൽ അറിയിച്ചത്. ആശുപത്രി അധികൃതർ അറിയിച്ചത് പ്രകാരം പൊലീസെത്തിയാണ് യുവാവിനെ കസ്റ്റഡിയിൽ എടുത്തത് .

എരഞ്ഞിപ്പാലത്തെ ബഷീറുദ്ദീൻ്റെ വാടക വീട്ടിലായിരുന്നു സംഭവം നടന്നത്. മംഗലാപുരത്ത് ഫിസിയോ തെറാപ്പി വിദ്യാർഥിയായ യുവതി നാല് ദിവസം മുമ്പ് കോഴിക്കോടെത്തിയിരുന്നെങ്കിലും വീട്ടിലേക്ക് പോകാതെ ബഷീറുദ്ദീനൊപ്പം കഴിയുകയായിരുന്നു. ഇരുവരും രണ്ട് വർഷത്തിലധികമായി അടുപ്പത്തിലായിരുന്നു. എന്നാൽ യുവതിയെ ബഷീറുദ്ദീൻ ബ്ലാക്ക് മെയിൽ ചെയ്തതായും മർദ്ദിച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. പെൺകുട്ടി ആത്മഹത്യ ചെയ്യില്ലെന്നും കുടുംബം ആരോപിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.
Family makes serious allegations against friend Basheeruddin in case of woman found dead in rented house






































.png)





.jpeg)