പാനൂർ : (www.panoornews.in)കരിയാട് അംഗൻവാടി ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് കെ പി മോഹനൻ എംഎൽഎയെ പ്രതിഷേധക്കാർ തടഞ്ഞത്. ഇത് കൈയേറ്റത്തിലും കലാശിച്ചിരുന്നു..കരിയാട് പുതുശേരി പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന തണൽ അഭയ ഡയാലിസ് സെൻ്ററിൽ നിന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്നു എന്ന് ആരോപിച്ചാണ് സമരസമിതിയുടെ നേതൃത്വത്തിൽ അംഗൻവാടി ഉദ്ഘാടനത്തിനു വന്ന കെ പി മോഹനൻ എംഎൽഎയെ തടഞ്ഞത്.
സംഭവത്തിൽ 10 കണ്ടാലറിയാവുന്നവരടക്കം 25 പേർക്കെതിരെയാണ് ചൊക്ലി പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിത 189 (2), 190, 191 (2), 192 , 285 വകുപ്പുകൾ പ്രകാരമാണ് കേസ്. സ്ത്രീകൾ ഉൾപ്പടെയുള്ളവർക്കെതിരെയും കേസുണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. ഡയാലിസിസ് സെൻ്ററിൽ നിന്നുള്ള മലിന ജലം കാരണം കുടിവെള്ളം പോലും മലിനമാണെന്നാണ് സമരക്കാരുടെ ആക്ഷേപം. പ്രതിഷേധത്തിനിടയിലും അംഗൻവാടി ഉദ്ഘാടനം നടന്നിരുന്നു.
Incident of stopping MLA KP Mohanan from attending Kariyad Anganwadi inauguration ceremony; Case filed against 25 people
