മനേക്കര :പന്ന്യന്നുർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ മനേക്കര എടത്തട്ട താഴവയലിൽ
വ്യാപകതോതിൽ പ്ലാസ്റ്റിക്മാലിന്യങ്ങളും മരത്തടികളും ഉൾപ്പെടെ തള്ളുന്നതായി പരാതി. പച്ചക്കുനി റോഡ് അവസാനിക്കുന്ന എടത്തട്ട ഭാസ്‌ക്കരൻ്റെ വീടിന് സമീപമാണ് വയലിൽ
പ്ലാസ്റ്റിക്മാലിന്യങ്ങൾ തള്ളിയിരിക്കുന്നത് .മറ്റു നാടുകളിൽനിന്ന്പോലും വീടുപൊളിച്ച അജൈവമാലിന്യങ്ങൾ ലോറിക്കാർ ക്വട്ടേഷൻഎടുത്ത് തണ്ണീർത്തടസംരക്ഷണഭൂമിയിൽപെട്ട കണ്ടത്തിൽ നിക്ഷേപിക്കുന്നു.
ലോറിയിൽ പകലും രാത്രിയും ഭേദമെന്യേ വെയ്സ്റ്റ് മണ്ണ് നിറച്ച് വയലിൽ തള്ളുകയാണ് ചെയ്യുന്നത്. സമീപവീടുകളിലെ കിണർ വെള്ളം മലിനീകരിക്കപ്പെടുന്നതായും ആക്ഷേപമുണ്ട്. ഭൂവുടമകൾ

ഗ്രാമപഞ്ചായത്ത് അധികൃതർക്കും വില്ലേജ് ഓഫീസർക്കും പരാതി നൽകിയിട്ടുണ്ടെങ്കിലും ഒരു ബോൾഡ്സ്ഥാപിക്കുവാൻപോലും അധികൃതർ തയ്യാറായിട്ടില്ലെന്ന് ഭൂഉടമകൾ പറയുന്നു. ശക്തമായ നിയമനടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Widespread dumping of waste in Manekkara field Locals concerned









































