ചൊക്ലി: (www.panoornews.in)ചൊക്ലിക്കടുത്ത് കരിയാട് നിന്നും കാണാതായ വിദ്യാർത്ഥികളെ വടകരയിൽ കണ്ടെത്തി. വൈകുന്നേരം സ്‌കൂൾ വിട്ടതിന് ശേഷം വിദ്യാർത്ഥികൾ വീട്ടിൽ എത്തിയിട്ടില്ലെന്ന് പൊലീസിൽ പരാതി ലഭിച്ചിരുന്നു.
ഗൗരവം ഉൾക്കൊണ്ട ചൊക്ലി പൊലീസ് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലും, റെയിൽവെ പൊലീസിനും വിവരം കൈമാറി. തുടർന്ന് പൊലീസും, ആർപിഎഫും നടത്തിയ സംയുക്ത പരിശോധനയിൽ കുട്ടികളെ വടകര റയിൽവേ സ്റ്റേഷനിൽ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ആശങ്കയൊഴിഞ്ഞത്.
Concerns have been dispelled; 3 students missing from Chokli have been found in Vadakara.



























